പാലക്കാട്: വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെ.എസ്.ആര്‍.ടി.സിയും കൂട്ടിയിടിച്ച്‌ ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ കാരണക്കാരനായ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ലൂമിനസ് ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവര്‍ ജോമോന്‍ ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. കൊല്ലം ചവറയില്‍ വെച്ചാണ് അറസ്റ്റ്. അഭിഭാഷകനെ കാണാനായിട്ടായിരുന്നു ജോമോന്‍ തിരുവനന്തപുരത്തേക്ക് മുങ്ങാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം അപകടത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ബസ് ജീവനക്കാരുടേതെന്ന് വിദ്യാര്‍ത്ഥികളും ദൃക്‌സാക്ഷികളും ആരോപിച്ചു. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് രക്ഷപ്പെട്ട വിദ്യാര്‍ത്ഥികള്‍ പറയുന്നു. എറണാകുളം ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. 37 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു രംഗത്തെത്തി. മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയാണെന്നും, പരുക്കേറ്റവര്‍ അതിവേഗം സുഖംപ്രാപിക്കട്ടെയെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക