മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീറിന്റെ സംവിധാന മികവിൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് റോഷാക്. നാളെ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന ഈ ചിത്രത്തിന്റെ ഒരു പ്രീ റിലീസ് ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു . 28 സെക്കന്റുകൾ മാത്രമുള്ള ഈ ടീസർ പുറത്തിറങ്ങി മണിക്കൂറുകൾ തികയും മുൻപേ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.

ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, സെക്കന്റ് ലുക്ക് പോസ്റ്റർ , കൂടാതെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ മേക്കിങ് വീഡിയോ , ട്രൈലർ എന്നിവയെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. വളരെയധികം നിഗൂഢത നിറഞ്ഞ ഒരു ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും റോഷാക് എന്നതാണ് ഇതിനോടകം മനസ്സിലാക്കാൻ സാധിക്കുന്നത്. ഇത്രയും നിഗൂഢത നിറഞ്ഞ ഒരു ചിത്രം ആദ്യമായാണ് എത്തുന്നത് എന്നെല്ലാമാണ് ടീസർ കണ്ട പ്രേക്ഷകർ നൽകുന്ന കമന്റുകൾ . ഏതായാലും മമ്മൂക്കയുടെ ഗംഭീര പ്രകടനം കാണാനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിത്രത്തിൽ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. നടൻ ആസിഫ് അലി ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നു എന്നും പറയപ്പെടുന്നു. ടീസർ രംഗങ്ങളിൽ മുഖമൂടി ധരിച്ചെത്തുന്ന ഒരു കഥാപാത്രത്തെ കാണാൻ സാധിക്കുന്നുണ്ട് , ഇത് നടൻ ആസിഫ് അലി ആകും എന്ന വിലയിരുത്തലിലാണ് പ്രേക്ഷകർ എത്തി ചേർത്തിരിക്കുന്നത് . മമ്മൂക്ക തന്നെ നിർമ്മാണം നിർമ്മിക്കുന്ന ഈ ചിത്രം മമ്മൂട്ടിയുടെ ഏറ്റവും നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് ഒരുങ്ങുന്നത്.

നാൻ പകൽ നേരത്ത് മയക്കം എന്ന ലിജോ ജോസഫ് പെല്ലിശേരി ചിത്രത്തിന് ശേഷം ഈ ബാനറിൽ അന്നിയിച്ചൊരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് റോഷാക്. ചിത്രത്തിന്റെ രചന നിർവഹിച്ചിക്കുന്നത് സമീർ അബ്ദുൽ ആണ് . ബാദുഷ ആണ് ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ് . നിമിഷ് രവി ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കിരൺ ദാസ് ആണ് . മിഥുൻ മുകുന്ദൻ ആണ് റോഷാകിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക