ന്യൂയോര്‍ക്ക്: യുഎസിലെ സബ്‌വേ ട്രെയിനില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ ഒരു സംഘം യുവതികള്‍. പച്ച നിയോന്‍ ജംപ്സ്യൂട്ട് ധരിച്ച്‌ മുഖമൂടിവച്ചാണ് സംഘം ആക്രമണം നടത്തിയത്. യാത്രക്കാരെ ആക്രമിച്ച യുവതികള്‍ മൊബൈല്‍ ഫോണും ക്രെഡിറ്റ് കാര്‍ഡുമുള്‍പ്പെടെ കവര്‍ന്നു.

ടൈംസ് സ്ക്വയര്‍ സബ്‌വേ ട്രെയിനില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായി. ശരീരമാകെ മറയ്ക്കുന്ന വസ്ത്രമാണ് ആറു സ്ത്രീകളും ധരിച്ചിരുന്നത്. ഇതിനുപുറമേ ജാക്കറ്റും ധരിച്ചിരുന്നു. ട്രെയിനില്‍ യാത്ര ചെയ്തിരുന്ന രണ്ടു യുവതികളെ ആക്രമിച്ച ഇവര്‍ മൊബൈല്‍ ഫോണ്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, പഴ്സ് എന്നിവ കവര്‍ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോളജ് വിദ്യാര്‍ത്ഥികളായ രണ്ട് യുവതികളാണ് ആക്രമണത്തിന് ഇരകളായത്. “അന്യ​ഗ്രഹജീവികള്‍ ആക്രമിച്ചു” എന്നാണ് പരിക്കേറ്റ യുവതികളില്‍ ഒരാള്‍ സംഭത്തെക്കുറിച്ച്‌ പറഞ്ഞത്. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക