2009 മുതൽ സിനിമയിൽ സജീവമായി നിൽക്കുന്ന ഒരാളാണ് നടി അമല പോൾ. ആദ്യ സിനിമയിൽ മലയാളത്തിൽ സഹനടി റോളിൽ അഭിനയിച്ച അമലയ്ക്ക് പിന്നീട് തമിഴിലേക്ക് എത്തിയപ്പോൾ നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചു. അവിടെ മൂന്നാത്തെ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയെടുക്കുകയും ചെയ്തു. മൈന എന്ന സിനിമയ്ക്ക് ആയിരുന്നു അവാർഡ് ലഭിച്ചത്.

മലയാളത്തിൽ അമലയ്ക്ക് ഒരു നല്ല റോൾ ലഭിക്കാൻ പിന്നെയും കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ റൺ ബേബി റണിൽ അമല പോൾ മോഹൻലാലിൻറെ നായികയായി എത്തുകയും മലയാളികളുടെ ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്തു. ആലുവ സ്വദേശിനിയായ അമല തമിഴ് സംവിധായകൻ എ.എൽ വിജയുമായി വിവാഹിതയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്റെ സിനിമ തിരക്കുകളിൽ നിന്ന് ഇടവേള എടുത്ത് മാലിദ്വീപിലേക്ക് പോയിരിക്കുന്ന അമല കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരാധകരെ ഞെട്ടിക്കുകയാണ്. അവിടെ നിന്നുള്ള ബിക്കിനി, സ്വിം സ്യുട്ട് ഡ്രെസ്സുകളിലുളള അമലയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ‘സാധാരണയിൽ നിന്ന് രക്ഷപ്പെടുക’ എന്ന ക്യാപ്ഷനോടെ മാലിദ്വീപിൽ നിന്നുള്ള മനോഹരമായ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് അമല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക