ലോകത്തില്‍ തന്നെ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജ് ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്‌സാപ്പ്. കുറച്ച്‌ കാലം കൊണ്ട് ഏറെ ജനപ്രീതി നേടിയ ഈ ആപ്ലിക്കേഷന്‍ വളരെയധികം യൂസര്‍ ഫ്രണ്ട്‌ലി ആണ്. നിരവധി ഫീച്ചഴേസ് ഉള്ള ഈ ആപ്പില്‍ നാം സ്ഥിരമായി പ്രയോഗിക്കാറുള്ള ഒന്നാണ് ഡിലീറ്റ് മെസേജ് എന്ന ഓപ്ഷന്‍. അയച്ച സന്ദേശം തെറ്റായെന്ന് തോന്നുമ്ബോഴോ അയക്കേണ്ടിയിരുന്നില്ല എന്ന് തോന്നുമ്ബോഴോ സ്വീകര്‍ത്താവ് മെസേജ് കാണരുതെന്ന് ചിന്തിക്കുമ്ബോഴോ ഒക്കെ ഉപയോഗിക്കാന്‍ കഴിയുന്ന ഓപ്ഷനാണിത്.

സന്ദേശം അയച്ച്‌ രണ്ട് ദിവസം വരെ സ്വീകര്‍ത്താവിന് കാണാന്‍ കഴിയാത്ത വിധത്തില്‍ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് നിലവിലുള്ളത്. എന്നാല്‍ വാട്‌സാപ്പ് തുറക്കുന്ന സമയത്ത് മെസേജ് ഡിലീറ്റ് ചെയ്യപ്പെട്ടതായി കാണുമ്ബോള്‍ പലപ്പോഴും സ്വീകര്‍ത്താവിന് വല്ലാത്ത അസ്വസ്ഥത അനുഭവപ്പെടും. എന്തായിരിക്കും ഡിലീറ്റ് ചെയ്ത മെസേജ് എന്നറിയാനുള്ള ആകാംക്ഷയാണ് ഉണ്ടാകുക. ഡിലീറ്റ് ചെയ്ത മെസേജ് അറിയാന്‍ ഇതാ ഒരു മാര്‍ഗം..

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനായി മറ്റൊരു ആപ്ലിക്കേഷന്‍ ( തേര്‍ഡ് പാര്‍ട്ടി ആപ്പ് ) പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് Get Deleted Messages എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ആപ്പ് ഉപയോഗിച്ച്‌ തുടങ്ങാന്‍ ഫോണിലെ പല ഫീച്ചറുകളുടെയും പെര്‍മിഷന്‍ നല്‍കേണ്ടതായി വരും. പെര്‍മിഷന്‍ നല്‍കി കഴിഞ്ഞാല്‍ മറ്റൊരു വാട്‌സാപ്പ് പോലെ ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും. നിങ്ങളുടെ യഥാര്‍ത്ഥ വാട്‌സാപ്പില്‍ ഡിലീറ്റ് ചെയ്ത മെസേജ് അറിയണമെങ്കില്‍ ഈ ആപ്പില്‍ വന്ന് നോക്കിയാല്‍ മതിയാകും.

ഫോണിന്റെ Notification , Storage തുടങ്ങിയവ ഉപയോഗിക്കുന്നതിനാണ് ആപ്ലിക്കേഷന്‍ പെര്‍മിഷന്‍ ചോദിക്കുക. ഇത് enable ചെയ്താലുടന്‍ ആപ്പ് പ്രവര്‍ത്തനക്ഷമമാകും. എന്നാല്‍ ഉപഭോക്താക്കള്‍ ഓര്‍ത്തിരിക്കേണ്ട മറ്റൊരു വസ്തുതയെന്തെന്നാല്‍ ഇത് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ ആണെന്നതാണ്. അതുകൊണ്ടുതന്നെ നമ്മുടെ വാട്‌സാപ്പില്‍ വരുന്ന മെസേജ് ഈ ആപ്പിനും ലഭ്യമാകും. ഇവിടെ ഉപഭോക്താവിന്റെ സ്വകാര്യത നഷ്ടപ്പെടുന്നു. അതിനാല്‍ ഇത്തരത്തിലുള്ള തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുമ്ബോള്‍ സുരക്ഷാ പ്രശ്നങ്ങളെ കുറിച്ച്‌ ചിന്തിച്ചതിന് ശേഷം മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഉയോഗിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക