കൊച്ചി:കേരളത്തിലെ തീരദേശ കപ്പൽ സർവീസുംഅനുബന്ധഷിപ്പിംഗ് വ്യവസായങ്ങളും വികസിപ്പിക്കുന്നതിന്റെ ഭാഗമായികേരള മാരിടൈം ബോർഡിന്റെയും തീരദേശ കപ്പൽ സർവീസ് നടത്തുന്ന ജെ.എം. ബാക്സി ആൻഡ് കമ്പനി, കപ്പൽ ഓപ്പറേറ്റർ’റൗണ്ട് ദി കോസ്റ്റ്’കമ്പനി എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഷിപ്പിംഗ് ട്രേഡ് മീറ്റ് സെപ്റ്റംബർ 30-ന് നടക്കും. വൈകീട്ട് 4.30 ന് കൊച്ചി ക്രൗൺ പ്ലാസാ ഹോട്ടലിൽനടക്കുന്ന മീറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണം നടത്തും.

എംഎൽഎമാരായ കെ.വി. സുമേഷ്, എം. മുകേഷ്, എം. വിൻസെന്റ്, കെ.എൻ. ഉണ്ണികൃഷ്ണൻ, കേരള മാരിടൈം ബോർഡ് ചെയർമാൻ അഡ്വ. വി.ജെ. മാത്യു, തുറമുഖ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാൾ, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. എം. ബീന തുടങ്ങിയവർ സംസാരിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിദേശ-ഇന്ത്യൻ കപ്പൽ കമ്പനികളുടെ ഏജൻസി പ്രതിനിധികൾ, കണ്ണൂർ, കോഴിക്കോട്, കൊച്ചി, ആലപ്പുഴ,കൊല്ലം,തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലെ ഷിപ്പിംഗ് രംഗത്തുള്ള കയറ്റുമതിക്കാരുടെടെയും ഇറക്കുമതിക്കാരുടെയും പ്രതിനിധികൾ,കേരളത്തിലെ പ്രമുഖ ചേംബർ ഓഫ് കൊമേഴ്‌സ് പ്രതിനിധികൾ,കേരളം, തമിഴ്‌നാട്,കർണാടക തുടങ്ങിയ സംസ്ഥാനത്തെ മറ്റ് വ്യവസായ സംഘടനകളുടെയും ഷിപ്പിംഗ് കയറ്റുമതി, ഇറക്കുമതി വ്യവസായങ്ങളുടെയും പ്രതിനിധികൾ തുടങ്ങിയവർ ട്രേഡ് മീറ്റിൽ പങ്കെടുക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക