കോഴിക്കോട് : പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ ട്രാന്‍സ്ജന്‍ഡറിനെ പൊലീസ് ഇന്‍സ്‌പെക്ടര്‍ അധിക്ഷേപിച്ചതായി പരാതി. കോഴിക്കോട് നടക്കാവ് ഇന്‍സ്‌പെക്ടര്‍ ജിജീഷിനെതിരെ പരാതിയുമായി ട്രാന്‍സ്ജന്‍ഡര്‍ ദീപ റാണി. ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തിയ ആള്‍ക്കെതിരെ പരാതി നല്‍കാന്‍ ഇന്നലെ വൈകിട്ട് പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ജിജീഷ് ലൈംഗിക തൊഴിലാളിയെന്ന് വിളിച്ചതായി ദീപ പറയുന്നു.

വിശദാംശങ്ങള്‍ പറയുന്നതിനിടെ താന്‍ ട്രാന്‍സ്ജെന്‍ഡര്‍ ആണോയെന്നു സിഐ ചോദിച്ചു. തുടര്‍ന്ന്, അതേയെന്നു പറഞ്ഞപ്പോള്‍ ഫോണില്‍ വിളിച്ചത് കസ്റ്റമറായിരിക്കുമെന്നും സെക്സ് വര്‍ക്ക് ചെയ്യുന്നവര്‍ പറയുന്നതനുസരിച്ചു കേസെടുക്കാന്‍ സാധിക്കില്ലെന്നു സിഐ പറഞ്ഞതായും ദീപ വ്യക്തമാക്കി. ടൗണിലെ ട്രാന്‍സ്ജെന്‍ഡറുകള്‍ പതിവായി ഇത്തരത്തിലുള്ള പരാതിയുമായി സമീപിക്കാറുണ്ടെന്നും ദീപ റാണിയോട് ചില കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ പ്രകോപനപരമായി പെരുമാറുകയായിരുന്നെന്നുമാണ് നടക്കാവ് പൊലീസിന്റെ വിശദീകരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക