സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അവര്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ ഉപകരണങ്ങളുമായി ഉത്തര്‍പ്രദേശ് സ്വദേശി. ശ്യാം ചൗരസ്യ എന്ന യുവാവാണ് നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സ്വയം പ്രതിരോധ കിറ്റ് രൂപകല്‍പ്പന ചെയ്തത്. സ്വയം പ്രതിരോധ കിറ്റ് എന്ന് കേള്‍ക്കുമ്ബോള്‍ ഇതെന്താണെന്ന് ചിന്തിച്ച്‌ പോകുമെങ്കിലും, കിറ്റിലുള്ളത് പഴ്‌സും ചെരുപ്പുകളും ലിപ്സ്റ്റിക്കും കമ്മലും മാത്രമാണ്. സ്മാര്‍ട് പേഴ്‌സ് ഗണ്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇവ സാധാരണ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും, അവശ്യ സാഹചര്യങ്ങളില്‍ ആയുധമാക്കാനും സാധിക്കും.

ചൗരസ്യ നിര്‍മ്മിച്ച ഹാന്റ് ബാഗില്‍ ഒരു തോക്ക് ഘടിപ്പിച്ചിട്ടുണ്ട്. ബാഗിലെ ചുവന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ വെടിയുതിര്‍ക്കാനാകും. ഈ വെടിയുണ്ടകള്‍ അപകടകാരികളല്ല. എന്നാല്‍ ശബ്ദം സമീപത്ത് ഉള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കും. ആരെങ്കിലും തന്നെ അപായപ്പെടുത്താന്‍ വരുന്നുവെന്ന് തോന്നിയാല്‍ ഹാന്റ് ബാഗിലെ ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തില്‍ വെടിയുതിര്‍ക്കാന്‍ സാധിക്കുന്ന ഒരു ലിപ്‌സ്റ്റിക്കും നിര്‍മ്മിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കിറ്റിലെ അടുത്ത സാധനം ‘സ്മാര്‍ട്ട് ആന്റി-റേപ്പ് ചെരുപ്പുകള്‍’ ആണ്. ബ്ലൂടൂത്ത് സൗകര്യം ഒഴിച്ചാല്‍ ചെരുപ്പുകള്‍ ഹാന്‍ഡ്ബാഗിനോട് വളരെ സാമ്യമുള്ളതാണ്. വെടിയുതിര്‍ക്കാനുള്ള സംവിധാനങ്ങളോട് കൂടിയാണ് ചെരുപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കമ്മലില്‍ ജിപിഎസ് ട്രാക്കിംഗ് സംവിധാനവും എമര്‍ജന്‍സി കോള്‍ ഫീച്ചറും സജ്ജീകരിച്ചിട്ടുണ്ട്. നിങ്ങള്‍ എവിടെ പോയാലും ഫോണ്‍ നഷ്ടപ്പെട്ട സാഹചര്യത്തിലും നിങ്ങളെ ട്രാക്ക് ചെയ്യാന്‍ ഇവ സഹായിക്കും.

2497 രൂപയാണ് കിറ്റിന്റെ വില. രണ്ടാഴ്ച കൂടുമ്ബോള്‍ ചാര്‍ജ് ചെയ്ത് വീണ്ടും ഉപയോഗിക്കാനാകും. അബ്ദുള്‍ കലാം സര്‍വകലാശാലയുടെ (എകെടിയു) ഇന്നൊവേഷന്‍ ഹബാണ് ചൗരസ്യയെ ഈ ഉപകരണങ്ങള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക