മധേപുര: ബീഹാറില്‍ എസ്.പിയുടെ ഔദ്യോഗിക മൊബൈല്‍ ഫോണ്‍ ഡി.എസ്.പിയുടെ വീട്ടില്‍ നിന്ന് അടിച്ചുമാറ്റിയത് ലൈംഗിക തൊഴിലാളിയായ യുവതി. മൊബൈല്‍ഫോണിണ്‍ കാണാതായ സംഭവത്തെക്കുറിച്ച്‌ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഡിപ്പാര്‍ട്ടുമെന്റിന് ആകെ നാണക്കേടായ മോഷണ വിവരം പുറത്തറിഞ്ഞത്. ഇടപാട് നടത്തിയശേഷം പറഞ്ഞ പണം നല്‍കാന്‍ ഡി.എസ്.പി തയാറാകാതെ വന്നതോടെയാണ് യുവതി ഫോണ്‍ അടിച്ചുമാറ്റിയത്. മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്.

മധേപുര എസ്.പി രാജേഷ് കുമാര്‍ സ്വകാര്യ ആവശ്യത്തിനായി നാല് ദിവസത്തെ അവധി എടുത്തു. ഇതിന്റെ ഭാഗമായി തന്റെ ഔദ്യോഗിക ചുമതലയും മൊബൈല്‍ ഫോണും ഡി.എസ്.പി അമര്‍ കാന്ത് ചൗബെയ്ക്ക് കൈമാറി. എസ്.പി തിരിച്ചെത്തിയപ്പോഴാണ് മൊബൈല്‍ കാണാനില്ലെന്ന് വ്യക്തമായത്. കണ്ടുപിടിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണിന്റെ ലൊക്കേഷന്‍ അയല്‍ ജില്ലയിലാണെന്ന് വ്യക്തമായി. പോലീസ് നടത്തിയ പരിശോധനയില്‍ ആവശ്യക്കാര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്ന മധ്യവയസ്‌കയായ സ്ത്രീയുടെ പക്കലാണ് ഫോണ്‍ ഉളളതെന്ന് കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചോദ്യം ചെയ്യലില്‍ ഡി.എസ്.പിക്ക് നിരവധി തവണ പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിട്ടുണ്ടെന്നും പറഞ്ഞ കാശ് നല്‍കാത്തതിനാല്‍ പെണ്‍കുട്ടി ഫോണ്‍ മോഷ്ടിച്ചുകൊണ്ടുവന്നതാണെന്നും മധ്യവയസ്‌ക വ്യക്തമാക്കി. ഒരുമണിക്കൂറിന് മുന്നൂറു രൂപ നല്‍കാമെന്നുപറഞ്ഞാണ് വിളിച്ചുവരുത്തിയതെന്നും എന്നാല്‍ പണം നല്‍കാന്‍ തയാറാകാതെ വന്നതോടെ താന്‍ ഫോണ്‍ മോഷ്ടിക്കുകയായിരുന്നു എന്നും ഡി.എസ്.പിയുടെ വീട്ടില്‍ എത്തിയ യുവതിയും പോലീസിനോട് പറഞ്ഞു. ഇവര്‍ കിടന്നിരുന്ന കട്ടിലില്‍ തലയണയുടെ അടിയിലാണ് മൊബൈല്‍ ഫോണ്‍ സൂക്ഷിച്ചിരുന്നത്. ഡി.എസ്.പി ശരീരം വൃത്തിയാക്കാന്‍ എഴുന്നേറ്റ് പോയപ്പോള്‍ അടിച്ചുമാറ്റുകയായിരുന്നു.

വിഷയം ഗൗരവമായി എടുത്ത ഡിഐജി വിശദമായി അന്വേഷിക്കാന്‍ മൂന്നംഗ സംഘത്തെ രുപീകരിച്ചിട്ടുണ്ട്. യുവതിയെ ചോദ്യം ചെയ്തു വരികയാണെന്നും എന്നാല്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ കേള്‍ക്കുന്നതില്‍ സത്യമില്ലെന്നും ഡിപ്പാര്‍ട്ട്‌മെന്റിലെ എതിരാളികളാണ് തന്നെ കുടുക്കിയതെന്നുമാണ് ഡി.എസ്.പി പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക