ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലും അനീസ് ഇബ്രാമിയും പാകിസ്താനില്‍ താമസിക്കുന്നുണ്ടെന്ന് ദാവൂദിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്കറിന്‍റെ വെളിപ്പെടുത്തല്‍. ദാവൂദിന്‍റെ തലക്ക് എന്‍.ഐ.എ 25 ലക്ഷം വിലയിട്ടതിന് പിന്നാലെയാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) യോട് ഇഖ്ബാലിന്‍റെ തുറന്നുപറച്ചിലുണ്ടായത് .

2021 ജൂണിലാണ് എന്‍.സി.ബി ഇഖ്ബാല്‍ കസ്കറിനെ അറസ്റ്റ് ചെയ്തത്. ദാവൂദ് പാകിസ്താനിലുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബും അവകാശപ്പെട്ടിരുന്നു. ഇപ്പോള്‍ സഹോദരനും ഇത് ആവര്‍ത്തിച്ചതോടെ ദാവൂദിന്റെ താവളം വീണ്ടും സ്ഥിരീകരിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബോംബെ സ്‌ഫോടനക്കേസിലെ പ്രതി ജാവേദ് ചിക്‌നയെ കുറിച്ചും ഇഖ്ബാല്‍ സുപ്രധാനമായ വെളിപ്പെടുത്തല്‍ നടത്തി. ജാവേദ് പാകിസ്താനിലേക്ക് മയക്കുമരുന്ന് കടത്താറുണ്ടെന്നും ഇതിന് ഇയാള്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്നും ഇഖ്ബാല്‍ എന്‍.സി.ബിയോട് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക