മോശം ഷോട്ടിലൂടെ പുറത്തായ ഋഷഭ് പന്തിനോട് ദേഷ്യപ്പെടുന്ന രോഹിത് ശര്‍മ്മയുടെ വീഡിയോ വൈറലാകുന്നു. ഏഷ്യാകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പന്ത് 12 പന്തില്‍ 14 റണ്‍സ് എടുത്ത് നില്‍ക്കുമ്ബോള്‍ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച ക്യാച്ച് നൽകി പുറത്താകുകയായിരുന്നു.

ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയ ഉടന്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പന്തിനോട് തന്റെ മോശം ഷോട്ട് സെലക്ഷന്റെ കാരണം ചോദിക്കുന്നത് വീഡിയോയില്‍ കാണാം. താന്‍ എന്തിനാണ് അത്തരം ഷോട്ട് കളിച്ചതെന്ന് പന്ത് തന്റെ നായകനോട് തര്‍ക്കിക്കുന്നതും ഈ വീഡിയോയില്‍ കാണാം. പ്ലെയിംഗ് ഇലവനില്‍ എത്താന്‍ പന്ത്, ദിനേശ് കാര്‍ത്തിക്കുമായി കടുത്ത മത്സരമാണ് നേരിടുന്നത് എന്നത് എടുത്തു പറയേണ്ടതാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞായറാഴ്ച നടന്ന ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ അഞ്ച് വിക്കറ്റിന് തോറ്റു. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 7 വിക്കറ്റിന് 181 റണ്‍സ് നേടിയപ്പോള്‍ ഏറെ വിമര്‍ശിക്കപ്പെട്ട ടോപ്-ഓര്‍ഡര്‍ ബാറ്റര്‍മാര്‍ ഒടുവില്‍ തങ്ങളുടെ കഴിവ് തെളിയിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും (28), കെ എല്‍ രാഹുലും (28) പവര്‍പ്ലേയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു, വിരാട് കോഹ്‌ലി (60) അടുത്ത കാലത്ത് തന്റെ ഏറ്റവും മികച്ച ബാറ്റിങ്ങുമായി ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക