കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയമാണ് ദോശ ഉണ്ടാക്കുന്നത്. സാധാരണയായി ദോശ കല്ല് കൊണ്ടാണ് ദോശ ഉണ്ടാക്കുന്നത്, എന്നാൽ ഇത്തവണ അൽപ്പം വ്യത്യസ്തമായ ദോശ ഉണ്ടാക്കുന്നതാണ് ചർച്ചാ വിഷയം.ചെന്നൈ ആസ്ഥാനമായ ഇവോചെഫ് കമ്പനി വികസിപ്പിച്ചെടുത്ത ഇസി ഫ്ലിപ്പാണ് വിപണിയിലെ താരം.

ദോശ കല്ലും ഗ്യാസും ഇല്ലാതെ ഈസി ഫ്ലിപ്പ് മെഷീൻ ഉപയോഗിച്ച് നിങ്ങൾക്ക് രുചികരവും ക്രിസ്പിയുമായ ദോശ ഉണ്ടാക്കാം. ഇതിനായി ദോശയുടെ കനവും പാചകത്തിന് ആവശ്യമായ സമയവും ക്രമീകരിക്കാം. ഏകദേശം 700 മില്ലി മാവ് നിറച്ച് 10 ദോശ വരെ ഉണ്ടാക്കാം. ആവശ്യത്തിന് മാവ് ചേർത്താൽ, ദോശ പ്രിന്ററുകളിൽ നിന്ന് പ്രിന്റ് ചെയ്യുന്നതുപോലെ കാണപ്പെടും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദോശ പ്രിന്ററിൽ എളുപ്പത്തിൽ ദോശ ഉണ്ടാക്കാമെങ്കിലും അതിനെ വിമർശിക്കുന്നവരും കുറവല്ല. യന്ത്രം വൃത്തിയാക്കലും മറ്റും ബുദ്ധിമുട്ടുള്ള ജോലിയാണെന്നാണ് ഇവരുടെ വാദം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക