തിരുവനന്തപുരം: ബി.ജെ.പി നേതാവ് വി.വി.രാജേഷിനെതിരെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ രംഗത്ത്. വി.വി.രാജേഷിന്റെ ‘മുലകുടി മാറാത്ത മേയര്‍’ പരാമര്‍ശം രസകരമാണെന്ന് ആര്യ പറഞ്ഞു. ഓരോരുത്തരും വളര്‍ന്നു വന്ന സാഹചര്യം പ്രധാനമാണെന്നും കുടുംബവും രാഷ്ട്രീയവുമൊക്കെ സംസാരത്തില്‍ വരുമെന്നും ആര്യ പറഞ്ഞു.

വഞ്ചിയൂരില്‍ എ.ബി.വി.പി ഓഫീസ് ഉള്ളതായി അറിയില്ല. നഗരസഭാ രേഖകളില്‍ അതില്ല. വനിതാ കൗണ്‍സിലറുടെ കൈയില്‍ എ.ബി.വി.പിക്കാര്‍ കയറി പിടിച്ചു. എ.ബി.വി.പി ഓഫിസ് കേന്ദ്രീകരിച്ച്‌ ആക്രമണം നടന്നു എന്ന് പറയുന്നത് തെറ്റാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തെറ്റായ പ്രചാരണങ്ങളില്‍ നിന്നും മാറി നില്‍ക്കുകയാണ് വേണ്ടത്. നഗരസഭയുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അത്തരം തരംതാണ രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും ആര്യ രാജേന്ദ്രന്‍ കുറ്റപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക