ബെംഗളൂരു: വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടിയെടുത്ത കേസില്‍ കന്നഡ നടന്‍ യുവരാജ് അറസ്റ്റില്‍. നടന്റെ സഹായികളായ 2 യുവതികള്‍ക്കും 2 യുവാക്കള്‍ക്കും എതിരെ കേസെടുത്തു.

നടന്റെ നിര്‍ദേശമനുസരിച്ച്‌ യുവതികള്‍ നഗ്‌നചിത്രങ്ങള്‍ അയച്ച്‌ 73 വയസ്സുകാരനായ വ്യവസായിയെ വിളിച്ചു വരുത്തുകയായിരുന്നു. ഇതേസമയം, പൊലീസ് എന്ന വ്യാജേനയെത്തിയ 2 പേര്‍ മൊബൈലിലെ നഗ്‌നചിത്രങ്ങളെക്കുറിച്ച്‌ കുടുംബാംഗങ്ങളെ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തി 14.40 ലക്ഷം രൂപ തട്ടി. ഭീഷണി തുടര്‍ന്നപ്പോഴാണു പൊലീസിനെ സമീപിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക