ഡൽഹി: ഇസ്രയേലിൽ നിന്ന് 33 മലയാളികൾ കൂടി മടങ്ങിയെത്തി. രക്ഷാദൗത്യമായ ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായ രണ്ടാമത്തെ പ്രത്യേക വിമാനത്തിൽ 235 ഇന്ത്യക്കാരാണ് രാവിലെ ഡൽഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്.

വിദേശകാര്യ സഹമന്ത്രി രാജ്കുമാർ രഞ്ജൻ സിങ് ഇവരെ സ്വീകരിച്ചു. രക്ഷാദൗത്യത്തിന്റെ ഭാഗമായി 40 മലയാളികൾ ഉൾപ്പെടെ 447 ഇന്ത്യക്കാർ ഇസ്രയേലിൽ നിന്ന് ഇതുവരെ മടങ്ങിയെത്തി. രക്ഷാദൗത്യത്തിനായുള്ള കൺട്രോൾ റൂം പ്രവർത്തനങ്ങൾ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വിലയിരുത്തി

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക