കൊച്ചി : സാമ്ബത്തിക തട്ടിപ്പു നടത്തിയെന്നാരോപിച്ചു മുംബൈ മലയാളി വ്യവസായി ദിനേശ്‌ മേനോന്‍ നല്‍കിയ ഹര്‍ജിയില്‍ മാണി സി. കാപ്പന്‍ എം.എല്‍.എയെ കുറ്റപ്പെടുത്താതെ സംസ്‌ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്‌. രണ്ടു വ്യക്‌തികള്‍ തമ്മിലുള്ള സിവില്‍ കേസില്‍ സര്‍ക്കാരിനു കാര്യമായ റോളില്ലെന്നാണു സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്‌ത റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ക്രിമിനല്‍ കേസായാണു രജിസ്‌റ്റര്‍ ചെയ്‌തതെങ്കിലും പണം കൈമാറ്റംമാത്രമാണു നടന്നിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസിലെ തുടര്‍നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരേ ദിനേശ്‌ മേനോന്‍ സംസ്‌ഥാന സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കി സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയുടെ നോട്ടീസിനുള്ള മറുപടിയിലാണു മാണി സി. കാപ്പനോടുള്ള നിലപാടില്‍ സര്‍ക്കാരിനു മൃദുസമീപനമുള്ളത്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്നു പറഞ്ഞ്‌ 3.25 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ്‌ വഞ്ചന, ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തി എറണാകുളം മജിസ്‌ട്രേറ്റ്‌ കോടതി കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരുന്നത്‌. തരാനുള്ള പണത്തിനു പകരമായി കോട്ടയം അയ്‌മനത്തുള്ള ഭൂമിയുടെ ആധാരം തനിക്കു നല്‍കിയെങ്കിലും ഈ ഭൂമി കോട്ടയത്തെ മറ്റൊരു ബാങ്കില്‍ കൂടുതല്‍ തുകയ്‌ക്കു പണയംവച്ചതായി കണ്ടെത്തിയെന്നും ദിനേശ്‌ മേനോന്റെ പരാതിയില്‍ പറയുന്നു.

അതേസമയം, തെരഞ്ഞെടുപ്പുവരുന്ന കാലഘട്ടങ്ങളില്‍ തനിക്കെതിരേ കേസ്‌ കൊടുക്കുന്ന ആളാണു ദിനേശ്‌ മേനോനെന്നാണു മാണി സി. കാപ്പന്റെ വാദം. താന്‍ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും ഇദ്ദേഹം കേസുമായി രംഗത്തുവന്നിട്ടുണ്ട്‌. ഉപതെരഞ്ഞെടുപ്പു സമയത്തും ഇദ്ദേഹം പാലായില്‍ സ്വകാര്യ ഹര്‍ജി നല്‍കിയിരുന്നു. കേസിനെ നിയമപരമായി നേരിടുമെന്നുമാണു മാണി സി. കാപ്പന്‍ പറയുന്നത്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക