കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 20ൽ 19 സീറ്റും നേടിയാണ് യുഡിഎഫ് വിജയിച്ചത്. നഷ്ടപ്പെട്ടത് ആലപ്പുഴ മാത്രം. എന്നാൽ ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ മണ്ഡലങ്ങളും ലക്ഷ്യമിട്ടാണ് കോൺഗ്രസ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. വിവിധ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി ഓരോ നേതാക്കളെയും പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്.

അഡ്വ ടി സിദ്ദിഖിന് തിരുവനന്തപുരത്തിന്റെ ചുമതല നൽകി. ആറ്റിങ്ങൽ കരകുളം കൃഷ്ണപിള്ളയ്ക്ക് പോകും. കൊല്ലം വി എസ് ശിവകുമാർ, പത്തനംതിട്ട എ എ ഷുക്കൂർ, മാവേലിക്കര കെ സി ജോസഫ്, ആലപ്പുഴ അജയ് തറയിൽ, കോട്ടയം റോയ് കെ പൗലോസ്, ഇടുക്കി വി പി സജീന്ദ്രൻ, എറണാകുളം എം ലിജു, ചാലക്കുടി പി ജെ ജോയ്, തൃശൂർ വി ടി ബൽറാം, പാലക്കാട് അബ്ദുൾ മുത്തലിബ്, ആലത്തൂർ. സി.വി.ബാലചന്ദ്രൻ, കോഴിക്കോട് സോണി സെബാസ്റ്റ്യൻ, വയനാട് പി.ടി.മാത്യു, വടകര വി.എ.നാരായണൻ, കണ്ണൂർ കെ.എൽ.പൗലോസ്, കാസർകോട് അഡ്വ.സൈമൺ അലക്‌സ് എന്നിവർക്കാണ് ചുമതല.
ഈ നിരീക്ഷകരുടെ കീഴിൽ നിയമസഭാ മണ്ഡലത്തിൽ പ്രവർത്തിക്കാൻ പ്രത്യേക നിരീക്ഷകരെയും നിയമിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മാതൃക സ്വീകരിക്കുമെന്ന് കോൺഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫിനെപ്പോലും ഞെട്ടിച്ചുകൊണ്ട് കോൺഗ്രസ് സ്ഥാനാർഥിയെയാണ് ആദ്യം പ്രഖ്യാപിച്ചത്. വലിയ പൊട്ടിത്തെറികളില്ലാതെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച നേതൃത്വത്തിന്റെ നടപടി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഗുണം ചെയ്തതായി വിലയിരുത്തലുണ്ടായിരുന്നു. അതേ രീതിയിൽ തർക്കങ്ങൾക്ക് ഇടം നൽകാതെ മൂന്ന് മാസം മുമ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മണ്ഡലത്തിൽ പ്രവർത്തനം തുടങ്ങണമെന്ന് ചിന്തൻ ശിവർ നിർദ്ദേശിച്ചു. സിറ്റിംഗ് എംപിമാർക്ക് അവസരം നൽകുന്നതടക്കമുള്ള കാര്യങ്ങളിൽ ഉടൻ തീരുമാനമുണ്ടാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക