സംസ്ഥാനത്ത് സ്വർണവേട്ട തുടരുന്നു. ചെറുതും വലുതുമായ നിരവധി കേസുകളാണ് കഴിഞ്ഞ ഒരു മാസത്തിനിടെ റിപ്പോർട്ട് ചെയ്തത്. സമാനമായ ഒരു കേസ് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ.

ഒരു കോടിയോളം രൂപയുടെ സ്വർണമാണ് കോഴിമുട്ടയുടെ രൂപത്തിൽ കടത്താൻ ശ്രമിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേർ പിടിയിലായത്. സംഭവത്തിൽ മലപ്പുറം സ്വദേശികളായ അബ്ദുൾ ഗഫൂർ, അബ്ദുൾ റഷീദ് എന്നിവരാണ് അറസ്റ്റിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവരിൽ നിന്ന് 1968 ഗ്രാം സ്വർണം പിടിച്ചെടുത്തു. ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലെത്തിയ യാത്രക്കാരാണ് ഇരുവരും. കോഴിമുട്ടയിൽ പൊതിഞ്ഞ് മലദ്വാരത്തിലൂടെ ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ചു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഡിആർഐ പരിശോധന നടത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക