ന്യൂഡല്‍ഹി: പാക്കിസ്ഥാന് സൈനിക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഇന്ത്യന്‍ കരസേനാ ജവാന്‍ ശാന്തിമയ് റാണ അറസ്റ്റില്‍. ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി പാക് യുവതികള്‍ ഇയാളെ ഹണീട്രാപ്പില്‍ കുടുക്കുകയായിരുന്നു. 1923 ലെ അതീവ രഹസ്യ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പശ്ചിമ ബംഗാളിലെ ബാഗുണ്ട ജില്ലക്കാരനാണ് ശാന്തിമയ് റാണ. ജയ്പൂരിലെ ആര്‍ട്ടറി യൂണിറ്റിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്.പാകിസ്ഥാന്‍ ഏജന്റുമാരായ ഗുര്‍നൗര്‍കൗര്‍ എന്ന അങ്കിതയും നിഷയും ഇയാളെ സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെട്ടിരുന്നതായി രാജസ്ഥാന്‍ പൊലീസ് ഇന്റലിജന്‍സ് വിഭാഗം ഡയറക്ടര്‍ ജനറല്‍ ഉമേശ് മിശ്ര പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റാണയുമായി അടുത്ത ഇവര്‍ ഇയാളുടെ നമ്ബര്‍ വാങ്ങി വാട്‌സ്‌ആപ്പില്‍ സംസാരിക്കാറുണ്ടായിരുന്നതായി ഇന്റലിജന്‍സ് വിംഗ് പറഞ്ഞു. ഇരുവരും ആദ്യം റാണയുടെ വിശ്വാസം നേടിയെടുക്കുന്നതില്‍ വിജയിച്ചു.തുടര്‍ന്നാണ് ഇയാളില്‍ നിന്ന് ഇരുവരും രഹസ്യ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. ഇതിന്റെ പ്രതിഫലമായ കുറച്ച്‌ പണവും റാണയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തു.

താന്‍ 2018 മാര്‍ച്ച്‌ മുതല്‍ ഇന്ത്യന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും വാട്‌സ്‌ആപ്പ് ചാറ്റിലൂടെയും വീഡിയോയിലൂടെയും ഓഡിയോ സന്ദേശങ്ങളിലൂടെയും ഏറെ നാളായി പാകിസ്ഥാന്‍ വനിതാ ഏജന്റുമായി ബന്ധപ്പെട്ടിരുന്നതായും റാണ സമ്മതിച്ചു. ഷാജഹാന്‍പൂര്‍ സ്വദേശിയാണെന്നാണ് ഒരു യുവതി റാണയെ വിശ്വസിപ്പിച്ചിരുന്നത്. അവിടെ മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസസില്‍ ജോലി ചെയ്തിരുന്നതായി യുവതി റാണയോട് പറഞ്ഞു.

നിഷ എന്നാണ് മറ്റൊരു സ്ത്രീ തന്റെ പേര് റാണയോട് പറഞ്ഞത്. ഇവര്‍ മിലിട്ടറി നഴ്‌സിംഗ് സര്‍വീസിലാണ് ജോലി ചെയ്യുന്നതെന്നും റാണയെ വിശ്വസിപ്പിക്കുകയായിരുന്നു. റാണയില്‍ നിന്ന് രഹസ്യ രേഖകളും ഫോട്ടോഗ്രാഫുകളും വീഡീയോകളും യുവതികള്‍ ആവശ്യപ്പെട്ടു. യുവതികളുടെ ഹണീട്രാപ്പില്‍ കുടുങ്ങിയ ഇയാള്‍ വിവരങ്ങള്‍ എല്ലാം ഇവര്‍ക്ക് കൈമാറുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക