തിരുവനന്തപുരം: പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഉല്‍പ്പന്നങ്ങള്‍ക്കും ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ, സപ്ലൈകോയില്‍ അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ചു. 16 ധാന്യങ്ങള്‍ക്ക് അഞ്ചുശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ, അരി ഒഴികെയുള്ള ധാന്യങ്ങള്‍ക്ക് 1.60 രൂപ മുതല്‍ 6.06 രൂപ വരെ വില വര്‍ധിച്ചു. ജിഎസ്ടി ഉള്‍പ്പെടുത്തി ഭേദഗതി ചെയ്ത വിലവിവരപ്പട്ടികയുടെ ഉത്തരവിലാണ് വില വര്‍ധന പ്രതിഫലിച്ചത്.

അതേസമയം സബ്‌സിഡി ധാന്യങ്ങള്‍ക്ക് ഇപ്പോള്‍ വില വര്‍ധിപ്പിച്ചിട്ടില്ല. ജിഎസ്ടി ഉള്‍പ്പെടുത്തിയെങ്കിലും സബ്‌സിഡി ധാന്യങ്ങളുടെ വില തത്ക്കാലം നിലനിര്‍ത്തി. ഇത് മാസം 25 കോടി രൂപയുടെ ബാധ്യത ഉണ്ടാക്കുമെന്ന് സപ്ലൈകോ സര്‍ക്കാരിനെ അറിയിച്ചു. നയപരമായ തീരുമാനം മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക