കണ്ണൂര്‍: കണ്ണൂര്‍ നഗരമധ്യത്തിലെ പള്ളിക്കുള്ളില്‍ ചാണകം വിതറിയ നിലയില്‍. മാര്‍ക്കറ്റിലെ ചെമ്ബുട്ടി ബസാറിലെ മൊയ്തീന്‍ ജുമാമസ്ജിദിലാണ് സംഭവം. പള്ളി മിഹ്റാബിനും പ്രസംഗപീഠത്തിനുമിടയിലും പുറംപള്ളിയിലുമാണ് ചാണകം കാണപ്പെട്ടത്. അംഗശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന ജലസംഭരണിയിലും ചാണകം കലര്‍ത്തി.

വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് വിശ്വാസികള്‍ പള്ളിയില്‍ നിന്നു പോയതിനു ശേഷമായിരുന്നു സംഭവം. വൈകിട്ട് മൂന്നോടെ പള്ളി പരിചാരകന്‍ അബ്ദുല്‍അസീസ് സംഭവം ആദ്യം കാണുകയും പള്ളികമ്മിറ്റിയില്‍ വിവരമറിയിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അക്രമത്തിന് പിന്നില്‍ ആരെന്ന് വ്യക്തമയിട്ടില്ല. പള്ളിയില്‍ സി.സി. ടി.വി സംവിധാനമില്ല. സമീപത്തെ ഒരു സി.സി. ടി.വി പരിശോധിച്ചതില്‍ സംഭവം നടന്നതായി കരുതുന്ന 2.16നും 2.42നുമിടയില്‍ ചിലര്‍ പള്ളിയിലേക്ക് പോകുന്നത് കണ്ടതായി പൊലീസ് പറഞ്ഞു. കാംബസാര്‍ പള്ളിസഭ സെക്രട്ടറി പി. അബ്ദുല്‍ജബ്ബാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കണ്ണൂര്‍ ഡി.ഐ.ജി രാഹുല്‍ ആര്‍. നായര്‍, സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പള്ളിയിലെത്തി പരിശോധന നടത്തി. കണ്ണൂര്‍ മേയര്‍ ടി.ഒ മോഹനനും പള്ളി സന്ദര്‍ശിച്ചു.

നഗരത്തില്‍ തിരക്കേറിയ ഇടമാണ് മാര്‍ക്കറ്റിലെ ചെമ്ബൂട്ടി ബസാര്‍ മേഖല. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് നൂറുകണക്കിന് വിശ്വാസികള്‍ എത്തിയ പള്ളിയില്‍ അവര്‍ പിരിഞ്ഞു പോയതിന് പിന്നാലെയാണ് അതിക്രമം നടന്നത്. പ്രദേശത്ത് പള്ളിയുമായി ബന്ധപ്പെട്ടോ അല്ലാതെയോ പ്രശനങ്ങളൊന്നും നിലവില്ലെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക