ഒപ്ടിക്കല്‍ ഇമേജ് ആളുകളെ വട്ട് പിടിപ്പിക്കുമെന്ന് പറയുമെന്നത് കുറച്ചൊക്കെ ശരിയാണ്. ഓരോ ചിത്രത്തെ കുറിച്ചും ആഴത്തില്‍ ചിന്തിക്കുമ്ബോഴേക്ക് നിറയെ കണ്‍ഫ്യൂഷനുകള്‍ മനസ്സിലേക്ക് കടന്നുവരും. പിന്നെ എന്തെങ്കിലുമൊക്കെ കണ്ടെത്തിയിലെങ്കില്‍ അത് ആകെ പ്രശ്‌നമാകും. ഇതൊക്കെയാണ് സ്ഥിരമായി സംഭവിക്കുന്നത്.

അത്തരമൊരു ഒപ്ടിക്കല്‍ ഇമേജാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയതാണിത്. പക്ഷേ ഇതിലെ നിഗൂഢത വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. പലരും ഇതില്‍ മറഞ്ഞിരിക്കുന്ന രഹസ്യം കണ്ടെത്താന്‍ നോക്കി പരാജയപ്പെട്ടവരാണ്. നമുക്കും അക്കാര്യമൊന്ന് പരിശോധിച്ച്‌ നോക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ ചിത്രത്തില്‍ കുറച്ച്‌ സ്ത്രീകളാണ് ഉള്ളത്. അത് എത്ര പേരാണെന്ന് കണ്ടെത്തുക തന്നെ വലിയൊരു ടാസ്‌കാണ്. യുക്രൈനിയന്‍ ആര്‍ട്ടിസ്റ്റായ ഒലെക് ഷുപ്ലെക്കാണ് ഈ ഒപ്ടിക്കല്‍ ഇമേജ് വരച്ചത്. ഒലെക് ഒപ്ടിക്കല്‍ ഇമേജിന്റെ ആശാനാണെന്ന് പറയാം. നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒലെക് പങ്കുവെക്കാറുണ്ട്. എല്ലാം ഒരുപാട് ചിന്തിക്കേണ്ടവയാണ്. 

ചിത്രത്തില്‍ ഒരു നല്ല നീളമേറിയ മുടിയുള്ള യുവതി ഫോണില്‍ സംസാരിക്കുന്നതാണ് ഉള്ളത്. ഇവരുടെ മുടി പാറി കളിക്കുന്നുണ്ട്. ഇത് കൃത്യമായി നമുക്ക് കാണാന്‍ സാധിക്കും. പക്ഷേ ബാക്കിയുള്ള മൂന്ന് സ്ത്രീകളെവിടെയാണ്. അതാണ് കണ്ടുപിടിക്കേണ്ടത്. സൂക്ഷിച്ച്‌ നോക്കിയാല്‍ തന്നെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഒറ്റനോട്ടത്തില്‍ ഒന്നും കാണാന്‍ സാധിക്കില്ല. ശരിക്കുമൊന്ന് നോക്കൂ, കണ്ടെത്താന്‍ സാധിച്ചേക്കും. അവസാനം വരെ പോരാടണമെന്നാണല്ലോ. സൂം ചെയ്ത് ഒക്കെ നോക്കാവുന്നതാണ്.

ഇനിയും കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ പേടിക്കേണ്ടതില്ല. നാണക്കേടും തോന്നേണ്ട. ആദ്യത്തെ സ്ത്രീയാണ് ഫോണില്‍ സംസാരിക്കുന്നത്. രണ്ടാമത്തെ സ്ത്രീ ഇടതുവശത്തുണ്ട്. അതായത് ആദ്യ സ്ത്രീയുടെ കവിളിന് അടുത്തായി വരും. മൂന്നാമത്തെ സ്ത്രീയുടെ കണ്ണുകള്‍ മൂക്ക്, ചുണ്ടുകള്‍ എന്നിവ രണ്ടാമത്തെ സ്ത്രീയുടെ കൈയ്യില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. മൂന്നാമത്തെ യുവതി ചൂണ്ടിനടുത്തായും വയറിന് മുകളിലായും കാണാം. ഇതെല്ലാം നിങ്ങള്‍ക്ക് നേരത്തെ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അസാമാന്യ ബുദ്ധിശാലിയാണ് നിങ്ങളെന്ന് ഉറപ്പിക്കാം.

ഒലെക് ഷുപ്ലാക് 2013ല്‍ ഷെയര്‍ ചെയ്തതാണ് ഈ ചിത്രം. അന്നേ പലരെയും വട്ടം കറക്കിയ ചിത്രമാണിത്. ഏകദേശം പത്ത് കൊല്ലത്തോളമായി ഇത് പുറത്തിറങ്ങിയിട്ട്. ഫോര്‍ വുമണ്‍ അഥവാ നാല് പെണ്ണുങ്ങള്‍ എന്ന ക്യാപ്ഷനോടെയാണ് ഈ ചിത്രം ഷുപ്ലാക് പുറത്തിറക്കിയത്. ഈ ചിത്രം താന്‍ കടലാസിലാണ് വരച്ചതെന്ന് ഷുപ്ലാക് അദ്ദേഹത്തിന്റെ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നുണ്ട്. ഇത് കൂടുതല്‍ ജനകീയമാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക