കലൂരിലെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണത്തില്‍ ദുരൂഹത. ഏപ്രില്‍ 24-നാണ് ചേരാനെല്ലൂര്‍ സ്വദേശി ഒഴുക്കത്തുപറമ്ബില്‍ സാബുവിന്റെ മകള്‍ അനഘലക്ഷ്മി (23) യെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അനഘ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നുമാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്. ഭര്‍ത്താവായ കലൂര്‍ തറേപ്പറമ്ബില്‍ രാകേഷിനെതിരെയാണ് ബന്ധുക്കളുടെ പരാതി.

ഭര്‍തൃവീട്ടിലെ പീഡനവും ഭര്‍ത്താവിന്‍റെ വഴിവിട്ട ജീവിതവുമാണ് യുവതിയുടെ മരണത്തിന് കാരണമെന്നാണ് അവര്‍ ആരോപിക്കുന്നത്. നാല് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ആണ് അനഘയും അപ്പു എന്ന് വിളിക്കുന്ന രാകേഷും വിവാഹിതരായത്. അനഘയുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു അപ്പുവുമായുള്ള വിവാഹം നടത്തിയതെന്നാണ് ഇപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നത്. നാല് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാകേഷ് മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും, ഇതിന്റെ ഉപയോഗം മൂലം അനഘയുമായി സ്ഥിരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. രാകേഷ് സ്ഥിരം രാത്രിയാത്രകള്‍ നടത്തുമായിരുന്നുവെന്നും, ഈ യാത്രയിലൊക്കെ നിര്‍ബന്ധിച്ച്‌ അനഘയെ കൂടി കൂട്ടുമായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. അനഘയെ രാകേഷ് മയക്കുമരുന്നു കച്ചവടത്തിനായി ഉപയോഗിച്ചിരുന്നതായി വിവരം കിട്ടിയതായും ബന്ധുക്കള്‍ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

അതേസമയം, അനഘ മരിച്ച വിവരം മറ്റെല്ലാവരെയും രാകേഷ് വിളിച്ച്‌ അറിയിച്ചിരുന്നു. എന്നാല്‍ അനഘയുടെ ബന്ധുക്കളെ വളരെ വൈകിയാണ് വിവരം അറിയിച്ചത്. അനഘയുടെ മരണം സംബന്ധിച്ചുള്ള തെളിവുകള്‍ ഈ സമയത്ത് രാകേഷിന് നശിപ്പിക്കാന്‍ കഴിഞ്ഞു കാണുമെന്നാണ് അനഘയുടെ ബന്ധുക്കള്‍ പറയുന്നത്. തന്‍്റെ മകളുടെ മരണത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് അനഘയുടെ അച്ഛന്‍ സാബുവും അമ്മ സുഗന്ധിയും പൊലീസിനു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക