CrimeFlashKeralaNews

കൊല്ലപ്പെട്ട സിദ്ദിഖിന് ഫർഹാനയുമായി നിരന്തരം ഫോൺ സെക്സ് സമ്പർക്കം? ഹണി ട്രാപ്പ് ഒരുക്കിയപ്പോൾ ലൈംഗികബന്ധത്തിന് വഴങ്ങിയെങ്കിൽ മാത്രം പണം നൽകാമെന്ന് വാഗ്ദാനം: കോഴിക്കോട്ടെ ഹോട്ടൽ ഉടമയുടെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകൾ.

മലപ്പുറം: ഹോട്ടലുടമയായ തിരൂര്‍ സ്വദേശി സിദ്ധിഖിനെ മൂന്നംഗ സംഘം ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പ്രതികളായ ഷിബിലിയും ഫര്‍ഹാനയും ആഷിഖും മാരക മയക്കുമരുന്നായ എംഡിഎംഎക്ക് അടിമകളായിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഫര്‍ഹാനയുമായി കൊല്ലപ്പെട്ട സിദ്ധിഖിന് അടുപ്പമുണ്ടായിരുന്നു. ഇരുവരും തമ്മില്‍ ഫോണ്‍ സെക്സില്‍ ഏര്‍പ്പെടാറുണ്ടായിരുന്നെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ad 1

പ്രതികള്‍ ആവശ്യപ്പെട്ട അഞ്ചുലക്ഷം രൂപ നല്‍കാൻ സിദ്ധിഖ് തയ്യാറായിരുന്നത്രെ. എന്നാല്‍, ഫര്‍ഹാന ഒരു രാത്രി തന്നോടൊപ്പം ആ രാത്രിയില്‍ കഴിയണമെന്ന നിബന്ധന സിദ്ധിഖ് മൂവര്‍ സംഘത്തിന് മുന്നില്‍ വെക്കുകയായിരുന്നു. താൻ ഹണിട്രാപ്പില്‍ പെട്ടു എന്നു മനസ്സിലാക്കിയതോടെ സിദ്ദിഖ് തൻ്റെ ആവശ്യത്തില്‍ ഉറച്ചു നിലക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഷിബിലിയും ആഷിഖും സിദ്ധിഖുമായി വാക്കേറ്റമുണ്ടാകുന്നതും ഒടുവില്‍ കൊലപാതകത്തില്‍ കാര്യങ്ങള്‍ എത്തിയതും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഫര്‍ഹാനയുടെ പിതാവിൻ്റെ പരിചയക്കാരൻ കൂടിയായിരുന്നു സിദ്ധിഖ്. ഇരുവരും ഗള്‍ഫില്‍ ഒരുമിച്ച്‌ ജോലി ചെയ്തിരുന്നവരാണ്. ഈ അടുപ്പം ഫര്‍ഹാനയ്ക്ക് സിദ്ധിഖുമായി ഉണ്ടായിരുന്നു. ഇരുവരും തമ്മില്‍ ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു. അതുപിന്നെ ലെെംഗിക കാര്യങ്ങളിലേക്കു വഴിമാറുകയായിരുന്നു. ഫര്‍ഹാന ഇത്തരത്തില്‍ സിദ്ധിഖുമായി സംസാരിച്ചത് കാമുകൻകൂടിയായ ഷിബിലിയുടെ നിര്‍ദേശപ്രകാരമായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

ad 3

ഈ അടുപ്പമാണ് ഹണിട്രാപ്പാക്കി മാറ്റിയത്. ഹോട്ടലിലെത്തി അഞ്ചുലക്ഷം രൂപ വാങ്ങി മുങ്ങാനാണു സംഘം പദ്ധതിയിട്ടതെന്നാണ് മൊഴിയിലൂടെ വ്യക്തമാകുന്നത്. എന്നാല്‍ ഏതെങ്കിലും കാരണവശാല്‍ ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടാകുകയാണെങ്കില്‍ സ്വയരക്ഷയ്ക്കായാണ് ഫര്‍ഹാന ചുറ്റിക കെെയില്‍ കരുതിയിരുന്നത്.

ad 5

ഫര്‍ഹാന ചോദിച്ചതു പ്രകാരം അഞ്ചുലക്ഷം രൂപ നല്‍കാൻ സിദ്ധിഖ് തയ്യാറായിരുന്നു. എന്നാല്‍ പണം നല്‍കുന്നതിനു മുൻപ് താനുമായി ഫര്‍ഹാന ലെെംഗിക ബന്ധത്തിന് തയ്യാറാകണമെന്ന് സിദ്ധിഖ് ആവശ്യപ്പെട്ടു. ഈ തര്‍ക്കം മര്‍ദ്ദനത്തിലും ഒടുവില്‍ കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. ഫര്‍ഹാനയും, ഷിബിലിയും ആശിഖും സ്ഥിരമായി എംഡിഎംഎ എന്ന രാസലഹരി ഉപയോഗിക്കുന്നവരാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ലഹരി ഉപയോഗവും ക്രൂരകൃത്യം ചെയ്യാൻ പ്രേരിപ്പിച്ച ഘടകമായി മാറിയെന്നാണ് പൊലീസ് പറയുന്നത്. സിദ്ധിഖിനെ കൊല ചെയ്ത ശേഷം വസ്ത്രങ്ങളും ആയുധങ്ങളും പെരിന്തല്‍മണ്ണ ചിരട്ടാമലയില്‍ രാത്രി കൊണ്ടുപോയി ഉപേക്ഷിച്ചു. അന്നു പുലര്‍ച്ചെവരെ കാറിലിരുന്നു പ്രതികള്‍ എംഡിഎംഎ ഉപയോഗിക്കുകയായിരുന്നു. സിദ്ദിദ്ധിഖിൻ്റെ എടിഎം. കാര്‍ഡ് ഉപയോഗിച്ചു തട്ടിയെടുത്ത പണം ഉപയോഗിച്ചാണ് മയക്കുമരുന്ന് വാങ്ങിയതെന്നും പൊലീസ് വ്യക്തമാക്കി.

മെയ് 22നാണ് സിദ്ധിഖിനെ കാണാനില്ലെന്ന പരാതി ലഭിക്കുന്നത്. വ്യാപാരിയുടെ എടിഎം കാര്‍ഡില്‍ നിന്ന് പണം പിൻവലിച്ചതാണ് പൊലീസിന് തുമ്ബായത്. മാത്രമല്ല യുപിഎ വഴി ട്രാൻസാക്ഷനും നടത്തിയിരുന്നു. ഇതോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൃത്യം നടന്നതും, വ്യാപാരിയെ കാണാതായതും കോഴിക്കോടുനിന്നായതിനാല്‍ തന്നെ കേസ് കോഴിക്കോട്ടേക്കു കൈമാറാമായിരുന്നെങ്കിലും ഡിവൈഎസ്︋പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അങ്ങനെ ചെയ്യാതെ മുന്നോട്ടു പോകുകയായിരുന്നു. ഇതിനിടെയാണ് കോഴിക്കോട്ടെ ഡി കാസ ഹോട്ടലില്‍ സിദ്ദിഖ് റൂമെടുത്ത കാര്യം അറിയുന്നത്. തുടര്‍ന്നു ഹോട്ടലിലെ സി.സി.ടിവി പരിശോധിച്ചു. തുടര്‍ന്നാണു പ്രതികള്‍ രണ്ടു ട്രോളി ബാഗുകളുമായി പോകുന്ന ദൃശ്യം ശ്രദ്ധയില്‍പ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button