തെലങ്കാനയില്‍ കനത്ത മഴയ്ക്കിടെ ജനങ്ങള്‍ അപൂര്‍വമായ ഒരു കാലാവസ്ഥാ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചു. ജഗ്തിയാല്‍ പട്ടണത്തിലെ സായ് നഗറില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും ‘മീന്‍ മഴ’ പെയ്തു. ‘മൃഗങ്ങളുടെ മഴ’ എന്നറിയപ്പെടുന്ന കാലാവസ്ഥാ പ്രതിഭാസമാണ് ഇതിന് കാരണമെന്ന് എബിപി ന്യൂസ് റിപ്പോർട്ട് ചെയ്തു.

ശക്തമായ മഴ പെയ്യുമ്ബോള്‍ ഞണ്ട്, ചെറിയ മീനുകള്‍, തവളകള്‍ തുടങ്ങിയ ചെറിയ ജലജീവികളെ ജലസ്രോതസുകള്‍ മുകളിലേക്ക് വലിച്ചെടുക്കുന്നു. പിന്നീട്, വെള്ളത്തിന്റെ ശക്തി നഷ്ടപ്പെടുമ്ബോള്‍, ഈ ജീവികള്‍ ഭൂമിയില്‍ തിരികെ പതിക്കുന്നു, ഇതാണ് മൃഗങ്ങളുടെ മഴ എന്നറിയപ്പെടുന്നത്. ചിലര്‍ തങ്ങളുടെ ക്യാമറയില്‍ അപൂര്‍വമായ സംഭവം പകര്‍ത്തുകയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കിടുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌ത അത്തരത്തിലുള്ള ഒരു വീഡിയോയില്‍, ഒരു മീന്‍ പിടിക്കാന്‍ ഒരാള്‍ ശ്രമിക്കുന്നത് കാണാം. സംഭവം അപൂര്‍വമാണെങ്കിലും, ആളുകള്‍ മൃഗങ്ങളുടെ മഴയ്ക്ക് സാക്ഷ്യം വഹിക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയിലെ നിവാസികള്‍ ആകാശത്ത് നിന്ന് മീനുകള്‍ വീഴാന്‍ തുടങ്ങിയ അതേ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചു. അന്ന് മേഖലയില്‍ പെയ്ത ശക്തമായ കാറ്റിനും മഴയ്ക്കും ഒപ്പം കടല്‍ ജീവികളും ഭൂമിയില്‍ പതിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക