സായി പല്ലവി നായികയായി എത്തുന്ന ‘ഗാർഗി’ സിനിമയുടെ വാർത്താ സമ്മേളനത്തിനിടെ വികാരനിർഭരയായി ഐശ്വര്യ ലക്ഷ്മി. വേദിയിൽ നിറകണ്ണുകളുമായി ഐശ്വര്യയെ സായി പല്ലവി ചേർത്തുനിർത്തി ആശ്വസിപ്പിച്ചു. ‘‘ഗാർഗി ഐശ്വര്യയെ സംബന്ധിച്ച് വൈകാരികമായി ബന്ധമുള്ള ഒരു ചിത്രമാണ്. ചിത്രം റിലീസിനൊരുങ്ങുന്നതിന്റെ ആനന്ദക്കണ്ണീരാണ് ഇത്’ ഐശ്വര്യയെ ആശ്വസിപ്പിച്ച് സായ് പല്ലവി പറഞ്ഞു.

“ഗാർഗി എനിക്ക് ഒരു ഇമോഷനൽ സിനിമയാണ്. അതിന്റെ ആശയം കൊണ്ടല്ല, അതിൽ ജോലി ചെയ്ത ആളുകളാൽ. മിടുക്കരായ നിരവധി സാങ്കേതിക പ്രവർത്തകർ ഈ ചിത്രത്തിലുണ്ട്. പിന്നെ സായ് പല്ലവി അല്ലായിരുന്നെങ്കിൽ അതൊരിക്കലും ഗാർഗി ആവുമായിരുന്നില്ല. നിങ്ങൾക്കല്ലാതെ മറ്റാർക്കും ഇത്ര മനോഹരമായി ഗാർഗിയെ അവതരിപ്പിക്കാനാവില്ല’.– ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രവിചന്ദ്രൻ രാമചന്ദ്രൻ, ഐശ്വര്യ ലക്ഷ്മി, തോമസ് ജോർജ്, ഗൗതം രാമചന്ദ്രൻ എന്നിവർ ചേർന്നാണ് ഗാർഗി നിർമിച്ചിരിക്കുന്നത്. മൂന്നുവർഷത്തോളം നീണ്ട ചിത്രത്തിന്റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയുമായി നിന്ന ഒരാൾ ഐശ്വര്യ ലക്ഷ്മിയായിരുന്നുവെന്ന് ഗാർഗിയുടെ സംവിധായകൻ ഗൗതം രാമചന്ദ്രൻ പറഞ്ഞു. തമിഴിലും തെലുങ്കിലും ഒരേസമയം റിലീസ് ചെയ്യുന്ന ചിത്രമാണ് ഗാർഗി. ജൂലൈ 15 നാണ് റിലീസ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക