കണ്ണൂര്‍: നഗരത്തിലെ പ്രമുഖ സ്കൂളില്‍ നിന്നും കാണാതായ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയെ പതിനാറുകാരനൊപ്പം കണ്ടെത്തി. കഴിഞ്ഞ ദിവസം സ്കൂള്‍ ബസില്‍ വീട്ടില്‍നിന്ന് പുറപ്പെട്ട കുട്ടിയെ സ്കൂള്‍ പരിസരത്തിറങ്ങിയ ശേഷമാണ് കാണാതായത്. ഇന്‍സ്റ്റാ​ഗ്രാമില്‍ പരിചയപ്പെട്ട കൂട്ടുകാരനൊപ്പം സിനിമാ കാണാനായിരുന്നു പെണ്‍കുട്ടി സ്കൂളില്‍ കയറാതെ മുങ്ങിയത്.

വീട്ടില്‍ നിന്നും സ്കൂളിലേക്ക് പുറപ്പെട്ട പെണ്‍കുട്ടിയെ കാണാതായത് രക്ഷിതാക്കളിലും സ്കൂള്‍ അധികൃതരിലും പോലീസിലും പരിഭ്രാന്തി പരത്തി. സ്കൂള്‍ അധികൃതര്‍ ഉടന്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് നഗരത്തിലും പരിസരങ്ങളിലും പയ്യാമ്ബലത്തും പരിശോധന നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒടുവില്‍ കുട്ടിയെ നഗരത്തിലെ തിയേറ്ററില്‍ തിരുവനന്തപുരത്തുകാരനായ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായ കൂട്ടുകാരനോടൊപ്പം കണ്ടെത്തി. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതാണത്രേ ഇരുവരും. പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. പ്ലസ്‌വണ്‍ വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ നാട്ടില്‍നിന്ന് പുറപ്പെട്ടിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക