ശാഖയില്‍ പോകാതെ തന്നെ ബാങ്കിംഗ് ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നവിധം സാങ്കേതികവിദ്യ വികസിച്ചിരിക്കുകയാണ്. എങ്കിലും ഇടപാടിന് ബാങ്കില്‍ പോയാല്‍ മാത്രമേ ആശ്വാസമാകൂ എന്ന് ചിന്തിക്കുന്നവരും നിരവധിയാണ്. ഇപ്പോള്‍ ശാഖയില്‍ പോകാതെ തന്നെ ഇടപാട് നടത്താന്‍ പുതിയ സംവിധാനം ഒരുക്കിയിരിക്കുകയാണ് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ.

ഇടപാടുകാരുടെ സേവനത്തിന് രണ്ടു ടോള്‍ ഫ്രീ നമ്ബറുകളാണ് എസ്ബിഐ പുതുതായി അവതരിപ്പിച്ചത്. 24 മണിക്കൂറും വിളിക്കാവുന്ന വിധമാണ് സേവനം. ഞായറാഴ്ചകളിലും മറ്റു അവധി ദിവസങ്ങളിലും സേവനം ലഭ്യമാണെന്ന് എസ്ബിഐ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1800 1234, 1800 2100 എന്നി നമ്ബറുകളാണ് ടോള്‍ ഫ്രീ നമ്ബറുകള്‍. ഈ നമ്ബറുകളിലേക്ക് വിളിച്ച്‌ ഏതു സേവനവും ആവശ്യപ്പെടാവുന്നതാണെന്ന് എസ്ബിഐ അറിയിച്ചു. കാര്‍ഡ് ബ്ലോക്കിംഗ്, പുതിയ കാര്‍ഡിന് അപേക്ഷിക്കല്‍, അക്കൗണ്ട് ബാലന്‍സ് പരിശോധിക്കല്‍ തുടങ്ങി ബാങ്കിന്റെ വിവിധ സേവനങ്ങള്‍ ടോള്‍ ഫ്രീ നമ്ബറില്‍ വിളിച്ച്‌ ലഭ്യമാക്കാമെന്നും എസ്ബിഐ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക