ഇന്ത്യയിലെ അനിഷേധ്യ രാഷ്ട്രീയ ശക്തിയായിരുന്നു കോണ്‍ഗ്രസ്. ദേശീയ തലത്തില്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങി നില്‍ക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഒരിക്കലും ഒളിമങ്ങാതെ നില്‍ക്കുന്ന ഒന്നാണ് നാല്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ദുരൂഹമായ വിമാനാപകടം. പുതിയ ആശയങ്ങളിലൂടെ ദേശീയ രാഷ്ട്രീയത്തെ പോലും ഞെട്ടിപ്പിച്ച, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളരെ വലിയ സ്വാധീനം ചെലുത്തിയ ഒരാളാണ് സഞ്ജയ് ഗാന്ധി. തന്റെ ജീവിതകാലത്ത് തന്റെ മാതാവായ ഇന്ദിരാഗാന്ധിയുടെ പിന്തുടര്‍ച്ചക്കാരനായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ തലപ്പത്ത് സഞ്ജയ് ഗാന്ധി വരുമെന്നാണ് രാഷ്ട്രീയ ലോകം പ്രതീക്ഷിച്ചത്. എന്നാല്‍, അപ്രതീക്ഷിതമായുണ്ടായ വിമാനാപകടത്തില്‍ സഞ്ജയ് ഗാന്ധി മരണപ്പെട്ടു.

ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് വേണ്ടി ‘ജനതാ’ കാര്‍ എന്ന ആശയം ഇരുപത്തി മൂന്നാം വയസ്സില്‍ നടപ്പിലാക്കി ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച സഞ്ജയ് അടിയന്തരാവസ്ഥ കാലത്ത് ദില്ലിയില്‍ നടത്തിയ അതിക്രമങ്ങള്‍ ഏറെയായിരുന്നു. മാനുഷിക പരിഗണനയില്ലാതെ ചേരികള്‍ രായ്ക്കു രാമാനം പൊളിച്ചു മാറ്റിയതും നിര്‍ബന്ധ വന്ധ്യംകരണത്തിന് യുവാക്കളെ പോലും ഇരയാക്കിയതും വലിയ വിമര്‍ശനത്തിനു ഇടയാക്കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാല്പതുവര്‍ഷം മുമ്ബ്, 1980 ജൂണ്‍ 23 -നാണ് സഞ്ജയ് ഗാന്ധിയുടെ മരണത്തിന് കാരണമായ വിമാനാപകടം നടന്നത്. ഇന്ദിരാ ഗാന്ധി ഭരണത്തില്‍ തിരിച്ചെത്തിയിട്ട് മാസങ്ങള്‍ മാത്രം പിന്നിടുമ്ബോഴായിരുന്നു സഞ്ജയുടെ മരണം. അടിയന്തരാവസ്ഥകാലത്തെ ക്രൂരപ്രവൃത്തികളില്‍ അസഹിഷ്ണുത നിറഞ്ഞ ജനങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിയ്ക്ക് പകരം ജനതാ പാര്‍ട്ടിയ്ക്ക് അധികാരം കൈമാറി. മാസങ്ങള്‍ക്ക് ശേഷം, 1980 -ല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യം ഉണ്ടാകുകയും ഇന്ദിര ഗാന്ധി വന്‍ഭൂരിപക്ഷത്തോടെ ഭരണത്തില്‍ തിരിച്ചു വരികയും ചെയ്തു.

ഇന്ദിര ഗാന്ധിയ്ക്ക് അധികാരം തിരിച്ചു കിട്ടിയതിനു പിന്നില്‍ സഞ്ജയ് ഗാന്ധിയുടെ . ഇതിനു പിന്നാലെ, സഞ്ജയ് ഗാന്ധി എഐസിസി പ്രസിഡന്റാവുമെന്ന് ഇന്ദിര പ്രഖ്യാപിക്കുകയും ചെയ്തു. അമേത്തിയില്‍ നിന്നും ആദ്യം പരാജയം ഏറ്റുവാങ്ങിയ സഞ്ജയ് പിന്നീട് ചരിത്ര വിജയം സ്വന്തമാക്കി. 1977 -ല്‍ ജനത പാര്‍ട്ടിയുടെ വീരേന്ദ്ര സിങിനോട് 65,000 -ത്തിലധികം വോട്ടുകള്‍ക്ക് തോറ്റു തുന്നം പാടിയ സഞ്ജയ് മൂന്നുവര്‍ഷത്തിനുള്ളില്‍ നടന്ന അടുത്ത തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെട്ടതിന്റെ പാതിയിലധികം വോട്ടുകളും നേടിയാണ് തന്റെ രാഷ്ട്രീയ വിജയം ആഘോഷമാക്കിയത്.

1980 ജൂണ്‍ 23 -ന് സഫ്ദര്‍ ജങ് എയര്‍പോര്‍ട്ടിലുള്ള ഫ്ളയിങ് ക്ലബ്ബില്‍ പുതിയൊരു 2 സീറ്റര്‍ വിമാനം പറത്തി പരീക്ഷണം നടത്തുകയായിരുന്നു സഞ്ജയ്. പിറ്റ്‌സ് S-2A ആയിരുന്നു വിമാനം. ക്ലബ്ബിന്റെ ചീഫ് ഇന്‍സ്ട്രക്ടര്‍ സുഭാഷ് സക്‌സേനയ്ക്കൊപ്പം പിറ്റ്‌സ് S-2A 2 ആകാശത്ത് വട്ടംചുറ്റി അഭ്യാസങ്ങള്‍ കാണിക്കുന്നതിനിടെയാണ് അപകടം നടന്നത്. എഞ്ചിനുകള്‍ പ്രവര്‍ത്തന രഹിതമായി വിമാനം പൊടുന്നനെ നിലംപതിക്കുന്നതും. കത്തിച്ചാമ്ബലാകുകയുമായിരുന്നു. സഞ്ജയ് ഗാന്ധിയുടെ മരണമാണ് രാജീവിന്റെ രാഷ്ട്രീയ പ്രവേശനത്തിന് കാരണമായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക