പ്യോങ്യാംഗ് : ഉത്തര കൊറിയയില്‍ ചിരിയ്‌ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഭരണകൂടം. ഉത്തരകൊറിയന്‍ പരമോന്നത നേതാവ് ആയിരുന്ന കിം ജോംഗ് രണ്ടാമന്റെ ചരമ വാര്‍ഷികത്തോട് അനുബന്ധിച്ചാണ് നിരോധനം. പത്ത് ദിവസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്നാണ് കിംജോംഗ് രണ്ടാമന്റെ പത്താം ചരമവാര്‍ഷികം. ഇതിന്റെ ഭാഗമായി ഇന്ന് മുതല്‍ പത്ത് ദിവസത്തേക്കാണ് നിരോധനം. ചിരിയ്‌ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പുറമേ മറ്റ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മദ്യപാനം, ഷോപ്പിംഗ് എന്നിവയ്‌ക്കും, വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനുമാണ് നിയന്ത്രണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പത്ത് ദിവസവും നിയന്ത്രണങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്നാണ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശം. ഉത്തരവ് ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ ചരമ വാര്‍ഷികത്തിലും രാജ്യത്ത് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഭരണകൂടത്തിന്റെ ഉത്തരവ് ലംഘിച്ചതിന് നിരവധി പേര്‍ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ ഇവരെ പിന്നീട് ആരും കണ്ടിട്ടില്ലെന്നാണ് ആളുകള്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക