തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രക്ഷോഭം കണക്കിലെടുത്ത് കേരളം വഴി സര്‍വീസ് നടത്തുന്ന രണ്ട് ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. രണ്ട് ട്രെയിനുകളുടെ സര്‍വീസ് ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ഇന്നലെ പാറ്റ്‌നയില്‍ നിന്നും യാത്ര തുടങ്ങേണ്ട പാറ്റ്‌ന ജങ്ഷന്‍-എറണാകുളം ദൈ്വവാര സൂപ്പര്‍ഫാസ്റ്റ് (22644), സെക്കന്തരാബാദില്‍ നിന്ന് പുറപ്പെടേണ്ട സെക്കന്തരാബാദ് ജങ്ഷന്‍-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (17230) ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയത്.

ഇന്നലെ എറണാകുളം ജങ്ഷനില്‍ നിന്ന് പുറപ്പെട്ട എറണാകുളം-ബറൂണി ജങ്ഷന്‍ രപ്തിസാഗര്‍ എക്‌സ്പ്രസ് (12522) ഈറോഡ് ജങ്ഷനില്‍ സര്‍വീസ് അവസാനിപ്പിച്ചു. വ്യാഴാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ് ഹൈദരാബാദിന് സമീപമുള്ള ചാര്‍ലപ്പള്ളി സ്റ്റേഷനിലും സര്‍വീസ് അവസാനിപ്പിച്ചു. പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കാനും വഴി തിരിച്ചുവിടാനും സാധ്യതയുണ്ടെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക