ബെംഗളൂരു : ജയിലില്‍ മകന് കൈമാറാന്‍ മയക്കുമരുന്നുമായി എത്തിയ അമ്മയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് വെള്ളിയാഴ്ച പോലീസ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെതന്നെ ശിക്കാരിപാളയ സ്വദേശിയാണ് പിടിയിലായിരിക്കുന്നത്.

ജയിലിലുള്ള മകന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഇവര്‍ മയക്കുമരുന്നുമായി എത്തിയത്. സ്ഥിരം കുറ്റവാളിയായ മുഹമ്മദ് ബിലാലിനെ വീട് കൊള്ളയടിക്കലുമായി ബന്ധപ്പെട്ട ഒരു കേസില്‍ 2020ലാണ് കോനന്‍കുണ്ടെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. കേസിന്റെ വിചാരണ നടക്കുന്നതിനാല്‍ ഇയാള്‍ ജിയിലിലാണ്. ജൂണ്‍ 13നാണ് ബിലാലിന്റെ മാതാവ് ജയിലില്‍ മകനെ സന്ദര്‍ശിക്കാനായി എത്തിയത്. മകനുമായി സംസാരിക്കുന്നതിനിടയില്‍ അവര്‍ ഒരു തുണിസഞ്ചി കൈമാറി. ഇതില്‍ സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥര്‍ എന്താണ് സഞ്ചിയിലുള്ളതെന്ന് പരിശോധിച്ചു. 200 ഗ്രാം ഹാഷിഷ് ഓയിലാണ് സഞ്ചിയിലുണ്ടായിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എത്രയും പെട്ടെന്ന് തന്നെ പോലീസ് സ്ത്രീയെ കസ്റ്റഡിയിലെടുത്തു. പിന്നീട് പരപ്പന അഗ്രഹാര പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തു. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. വളരെ വിദഗ്ദമായിട്ടാണ് സ്റ്റേഷനുള്ളിലേക്ക് മയക്കുമരുന്ന് എത്തിച്ചത്. തുണിസഞ്ചിക്കുള്ളില്‍ ഒരു കാര്‍ബണ്‍ ഷീറ്റ് ഉണ്ടായിരുന്നു. ഇതിനകത്ത് ഒരു അറയ്ക്കുള്ളില്‍ ഒളിപ്പിച്ച മറ്റൊരു ബാഗിലാണ് ഹാഷിഷ് ഓയിലുണ്ടായിരുന്നത്.

സംശയകരമായ എന്തോ വസ്തു സഞ്ചിക്കുള്ളില്‍ ഉണ്ടെന്ന് മെറ്റല്‍ ഡിറ്റക്ടര്‍ സൂചന നല്‍കിയതാണ് പോലീസ് ഉദ്യോഗസ്ഥരെ സഹായിച്ചത്. ഇതോടെയാണ് പെട്ടെന്ന് തന്നെ സഞ്ചി പരിശോധിക്കാന്‍ തീരുമാനിച്ചത്. സഞ്ചി പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക