താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. മലയാളികൾക്ക് താരങ്ങളെല്ലാം സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ്. അതിനാൽ തന്നെ ഇവരുടെ ഓരോ വിശേഷങ്ങളും അറിയാൻ വളരെ ആകാംക്ഷയോടെയാണ് മലയാളികൾ ഓരോരുത്തരും കാത്തിരിക്കാറുള്ളത്. താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് ഏറെ ആരാധകരാണ് പൊതുവേ ഉള്ളത്.

ഇത്തരം ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അത്തരം ഒരു ചിത്രമാണ് ശ്രദ്ധനേടുന്നത്. ഒരു ബാല്യകാല ചിത്രമല്ല എന്ന് മാത്രം. ഈ ചിത്രത്തിൽ കാണുന്ന ആളെ പിടി കിട്ടിയോ? മലയാളികളെ ഒരുപാട് ചിരിപ്പിക്കുന്ന നടനാണ്. എന്തു പാത്രമല്ല അല്ല പഠനത്തിൽ ഏറെ മികവു പുലർത്തിയ വ്യക്തി കൂടിയാണ് ഇദ്ദേഹം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ 38 വർഷത്തോളമായി മലയാളത്തിൽ സജീവസാന്നിധ്യമായ ജഗദീഷ് ആണ് ചിത്രത്തിൽ ഉള്ളത്. അധ്യാപക ജോലിയിൽ നിന്നും ആണ് ഇദ്ദേഹം അഭിനയത്തിൽ എത്തുന്നത്. ആദ്യകാലത്ത് കൂടുതലും ഹാസ്യ വേഷങ്ങളിൽ ഇദ്ദേഹം തിളങ്ങി. ഇടയ്ക്ക് നായകനായും സഹനടനായും എല്ലാം തിളങ്ങുകയുണ്ടായി. എന്തായാലും ഇദ്ദേഹത്തിൻറെ ചിത്രം ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ പഠിക്കുന്ന കാലത്ത് പകർത്തിയ ചിത്രമാണ് ഇത്. അദ്ദേഹം ചെയർമാൻ കൂടിയായിരുന്നു ഈ കോളേജിൽ. മാത്രമല്ല ഒരു റാങ്ക് ഹോൾഡർ കൂടിയായിരുന്നു ഇദ്ദേഹം. ഒന്നാംറാങ്കോടെ ആണ് ഇദ്ദേഹം കൊമേഴ്സിൽ മാസ്റ്റർ ബിരുദം നേടിയത്. യൂണിവേഴ്സിറ്റി ടോപ്പർ കൂടിയായിരുന്നു ഇദ്ദേഹം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക