തിരുവനന്തപുരം• എം.ആർ.അജിത് കുമാറിനെ വിജിലൻസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിനു നിർദേശം നൽകിയിരുന്നു. അജിത് കുമാറിനെ വിജിലൻസ് തലപ്പത്തുനിന്ന് നീക്കിക്കൊണ്ടുള്ള ഉത്തരവ് ഉടൻ പുറത്തുവരുമെന്നാണ് സൂചന. ഐജി എച്ച്.വെങ്കിടേഷിനാണ് വിജിലൻസിന്റെ താൽക്കാലിക ചുമതല.

സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ തുടർച്ചയായാണ് വിജിലൻസ് തലപ്പത്തെ മാറ്റം. അജിത് കുമാറുമായി ഫോണിൽ സംസാരിച്ചെന്ന് ഷാജ് കിരൺ പറഞ്ഞതായി സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥാനത്തുനിന്ന് മാറ്റുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക