ക്രിക്കറ്റ് മൈതാനത്ത് പല അസാധാരണ സംഭവ വികാസങ്ങളും സംഭവിച്ചിട്ടുണ്ട് അത്തരമൊരു സംഭവമാണ് ഇന്ന് വനിതകളുടെ അണ്ടര്‍ 19 വനിത ലോകകപ്പിലെ യോഗ്യത മത്സരത്തില്‍ കാണാനായത്. നേപ്പാളും – യുഎഇ യും തമ്മിലുള്ള മത്സരത്തിലാണ് ഈ വിചിതമായ കാര്യം സംഭവിച്ചത് ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 8 റണ്‍സിന് ഓള്‍ ഔട്ട്‌ ആവുകയായിരുന്നു.8 ഓവറില്‍ പുറത്തായ നേപ്പാളിനെതിരെ 7 പന്തുകളില്‍ വിജയ ലക്ഷ്യം മറി കടക്കാനും യുഎഇക്ക് സാധിച്ചു.

10 പന്തില്‍ 3 റണ്‍സ് നേടിയ സ്നേഹ മഹാരയാണ് നേപ്പാളിന്റെ ടോപ് സ്കോറര്‍. ആറു ബാറ്റ്സ്മാന്‍മാരാണ് ഡക്കായി മടങ്ങിയത് 4 ഓവറില്‍ 2 റണ്‍സ് വിട്ട് കൊടുത്ത് 5 വിക്കറ്റ് വീഴ്ത്തിയ മഹിക ഗൗര്‍ ആണ് നേപ്പാളിന്റെ നടു ഓടിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക