കേരള ആരോഗ്യ സര്‍വകലാശാലയുടെ ഈ വര്‍ഷത്തെ എം.ബി.ബി.എസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ അശ്വതി സൂരജിന് ആണ് ഒന്നാം റാങ്ക്. 81.836 ശതമാനം മാര്‍ക്ക് നേടിയാണ് അശ്വതിയുടെ റാങ്ക്. ഫോര്‍ട്ട് ഡെന്റല്‍ ക്ലിനിക്കിലെ ദന്ത ചികില്‍സാ വിദഗ്ദന്‍ ഡോ.ടി. സൂരജിന്റെയും ഗവ.മെഡിക്കല്‍ കോളേജിലെ ഡെപ്യൂട്ടി സൂപ്രണ്ട് നിഷ എം.ദാസിന്റെയും മകളാണ് അശ്വതി.

രണ്ടാം റാങ്ക് കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ കീര്‍ത്തന മനോജിനാണ്. 81.591 ശതമാനം മാര്‍ക്ക് നേടിയാണ് കീര്‍ത്തനയുടെ വിജയം. കോട്ടയം ഗവ.മെഡിക്കല്‍ കോളേജിലെ എസ്.സൂര്യജിത്തിനാണ് മൂന്നാം റാങ്ക്. 81.428 മാര്‍ക്ക് നേടിയാണ് സൂര്യജിത്തിന്റെ വിജയം. സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ട് റാങ്കുകള്‍ നേടിയുള്ള തിളക്കത്തില്‍ നില്‍ക്കുമ്ബോഴാണ് എം.ബി.ബി.എസ് പരീക്ഷയില്‍ ഒന്നാം റാങ്കും തൃശൂരിലെത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക