തൃശൂര്‍: ലെയ്സ് പാക്കറ്റില്‍ പ്രസിദ്ധപ്പെടുത്തിയതിനെക്കാള്‍ കുറവ് തൂക്കം കണ്ടെത്തിയതിനെത്തുടര്‍ന്ന് കമ്ബനിക്ക് 85,000 രൂപ പിഴ. പെപ്സികോ ഇന്ത്യ ഹോള്‍ഡിങ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിക്ക് തൃശൂര്‍ ലീഗല്‍ മെട്രോളജി ഫ്ലയിങ് സ്ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളറാണ് പിഴയിട്ടത്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്‍റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ് പ്രസിഡന്‍റ് പി.ഡി. ജയശങ്കറിന്‍റെ പരാതിയിലാണ് നടപടി.

പരാതിയില്‍ ചൂണ്ടിക്കാട്ടിയ കാഞ്ഞാണിയിലെ തൃശൂര്‍ താലൂക്ക് ചെത്തുതൊഴിലാളി മള്‍ട്ടി പര്‍പ്പസ് സഹകരണസംഘത്തിന്‍റെ ഉടമസ്ഥതയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് തൂക്കം കുറവുള്ള ലെയ്സ് പിടികൂടിയത്. 115 ഗ്രാമിന്‍റെ മൂന്ന് പാക്കറ്റില്‍ 50.930 ഗ്രാം, 72.730 ഗ്രാം, 86. 380 ഗ്രാം തൂക്കമാണ് ഉണ്ടായിരുന്നതെന്നായിരുന്നു പരാതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക