പ്രശസ്ത ഗായകന്‍ കെകെയുടെ (singer KK) അകാല വിയോഗം നാടിനെയാകെ ദുഃഖത്തിലാഴ്ത്തിക്കഴിഞ്ഞു. ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ ഒരു സംഗീത പരിപാടി അവതരിപ്പിച്ചതിന് ശേഷം ഹൃദയാഘാതത്തെ തുടര്‍ന്ന് രാത്രിയോടെയായിരുന്നു മരണം. നെഞ്ചുവേദനയെ തുടര്‍ന്നാണ് കെകെ വേദിയില്‍ നിന്ന് മടങ്ങിയത്. ഗായകന്റെ അവസാന പരിപാടിയില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോഴിതാ ലിഫ്റ്റില്‍ കണ്ട കെകെയുടെ ചിത്രവും പുറത്ത് വന്നിരിക്കുകയാണ്.

അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്ബ് എലിവേറ്റര്‍ ക്യാമറയില്‍ പതിഞ്ഞ ചിത്രമാണിത്. ഫോട്ടോയില്‍ നിന്ന്, ഗായകന്‍ ക്ഷീണിതനാണെന്നും അദ്ദേഹത്തിന് സുഖമില്ലെന്നും മനസിലാക്കാം. മറ്റൊരു വീഡിയോയില്‍, സ്റ്റേജില്‍ നിന്ന് മടങ്ങിയ ശേഷം ഹോട്ടല്‍ ഇടനാഴിയില്‍ നിന്നുള്ള ദൃശ്യമാണുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെകെയുടെ മറ്റൊരു വീഡിയോയും വൈറലായിരുന്നു. അതില്‍ അദ്ദേഹത്തിന്റെ ടീം അദ്ദേഹത്തെ വേദിയില്‍ നിന്ന് തിരികെ കൊണ്ടുപോകാന്‍ ശ്രമിക്കുമ്ബോള്‍ ആരാധക വൃന്ദം ചുറ്റും കൂടിയ വീഡിയോയാണുള്ളത്. വീഡിയോയില്‍ കെകെ തളര്‍ന്ന ഭാവത്തിലാണ് ഉണ്ടായിരുന്നത്. മറ്റൊരു വൈറല്‍ ക്ലിപ്പില്‍, ഗായകന്‍ ഓഡിറ്റോറിയത്തിനുള്ളില്‍ ചൂട് കൂടുതലാണെന്ന് തന്റെ ടീമിനോട് പറയുന്നത് കേള്‍ക്കാമായിരുന്നു.

അതേസമയം, കെകെയുടെ മൃതദേഹം മുംബൈയിലെ വസതിയില്‍ കൊണ്ടുവന്നു. സംസ്കാരം ജൂണ്‍ 2 വ്യാഴാഴ്ച നടക്കും. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണം രാജ്യമാകമാനം പ്രകമ്ബനം സൃഷ്‌ടിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍, വിക്കി കൗശല്‍, രാം ചരണ്‍, സോണാല്‍ ചൗഹാന്‍, രാഹുല്‍ വൈദ്യ, വിശാല്‍ ദദ്‌ലാനി, സലിം മര്‍ച്ചന്റ്, ജുബിന്‍ നൗതിയാല്‍, മോഹിത് ചൗഹാന്‍, ഫര്‍ഹാന്‍ അക്തര്‍, ദര്‍ശന്‍ കുമാര്‍, സ്വര ഭാസ്‌കര്‍, അജയ് ദേവ്ഗണ്‍ , ശ്രേയ ഘോഷാല്‍, നീല്‍ നിതിന്‍ മുകേഷ്, അര്‍മാന്‍ മാലിക് എന്നിവര്‍ വരെ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ട്വിറ്ററില്‍ എത്തി.

ബോളിവുഡിന് വേണ്ടി നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ കെ.കെ. പാടിയിട്ടുണ്ട്. 2008-ല്‍ പുറത്തിറങ്ങിയ ബച്ച്‌ന ഏ ഹസീനോ എന്ന സിനിമയിലെ ഖുദാ ജാനേയോ ആഷിഖി 2 എന്ന ചിത്രത്തിലെ പിയ ആയേ നാ യോ ആകട്ടെ, ഗായകന്‍ തന്റെ എല്ലാ ഗാനങ്ങളിലൂടെയും ശ്രോതാക്കളുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. പാല്‍, ട്യൂണ്‍ മാരി എന്‍ട്രിയാന്‍, തഡപ് തഡപ്, തു ജോ മില, തു ഹി മേരി ഷാബ് ഹേ, ഗോരി ഗോരി എന്നിവയും ഗായകന്‍ പാടിയ മറ്റ് സൂപ്പര്‍ഹിറ്റ് ട്രാക്കുകളില്‍ ചിലതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക