അമേരിക്കയില്‍ സ്ത്രീയ്ക്ക് നേരെയുള്ള പോലീസിന്റെ അതിക്രമത്തിന്റെ വീഡിയോ വൈറലാകുന്നു. സ്ത്രീയെ ലൊസാഞ്ചലസ് കൗണ്ടി ഡെപ്യൂട്ടി സ്ത്രീയെ നിലത്തേക്ക് വീഴ്ത്തിയിടുകയും ശേഷം നിലത്തിട്ട് അവര്‍ക്ക് നേരെ പെപ്പര്‍ സ്പ്രേ പ്രയോഗിക്കുന്നതും വീഡിയയോയില്‍ കാണാം. കഴിഞ്ഞ മാസം 24 നാണ് സംഭവം നടന്നത് എന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ സ്റ്റോറിനുള്ളില്‍ മോഷണം നടത്തിയെന്ന ആരോപണത്തിന് ഇരുവരെയും പിടികൂടുകയായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ച്‌ പോലീസ് നല്‍കുന്ന പ്രതികരണം.

വിഡിയോയില്‍ പൊലീസ് ഉദ്യോഗസ്ഥൻ ഒരു പുരുഷന് കൈവിലങ്ങ് വയ്ക്കുന്നതായി കാണാം. അതേസമയം സ്ത്രീ ഈ സംഭവങ്ങള്‍ എല്ലാം തന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ഇത് കണ്ട പോലീസുകാരൻ സ്ത്രീക്ക് നേരെ നടന്ന് അടുക്കുകയും അവരെ പിടിച്ച്‌ നിലത്തേക്ക് ഇടുന്നതും കാണാം. ആ സമയത്ത് സ്ത്രീ തന്നെ തൊടരുതെന്ന് പോലീസുകാരോട് പറയുന്നുണ്ട്.. പക്ഷെ അത് വകവെക്കാതെ ആ പോലീസുകാരൻ യുവതിക്കു നേരെ പെപ്പെര്‍ സ്പ്രേ പ്രയോഗിക്കുകയായിരുന്നു.എന്നാല്‍ അപ്പോള്‍ ആ സ്ത്രീക്ക് ക്യാൻസര്‍ ഉണ്ടെന്നും അവരെ ഉപദ്രവിക്കരുതെന്നും യുവാവ് പോലീസുകാരോട് അപേക്ഷിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവം ദൃശ്യങ്ങള്‍ പകര്‍ത്തുന്ന മറ്റൊരാള്‍ സ്ത്രീയെ നിലത്തിട്ട് ഉപദ്രവിക്കുന്നത് തടയാൻ ശ്രമിക്കുന്നുണ്ട്. വിഡിയോ റെക്കോര്‍ഡ് ചെയ്ത ലിസ മിഷേല്‍ ഗാരറ്റ് ”എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല” – യുവതി പൊലീസിനോട് പറഞ്ഞതായി വെളിപ്പെടുത്തി. അതേസമയം ലൊസാഞ്ചലസ് കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്‌മെന്റ് സംഭവം അന്വേഷിക്കുന്നുണ്ടെന്നാണ് അറിയിച്ചത്.

വിഡിയോയിലെ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പരസ്യമാക്കിയിട്ടില്ല. എന്നാല്‍ അന്വേഷണം നടക്കുന്നതിനാല്‍ ഇരുവരെയും ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് നീക്കിയതായി വകുപ്പ് വ്യക്തമാക്കി.പൊതുജനങ്ങളോട് മാന്യമായ പെരുമാറ്റമാണ് വേണ്ടത്. അതിന് വീഴ്ച്ച വന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക