വിവാഹശേഷം വണ്ണം കൂടിയെന്ന് പരാതി പറയുന്നവരും അതിനെ പോസിറ്റീവായെടുക്കുന്നവരും നമുക്കിടയിലുണ്ട്. കല്യാണത്തിന് ശേഷം വണ്ണം കൂടുന്നതിനുള്ള കാരണങ്ങളെപ്പറ്റി പലര്‍ക്കും തെറ്റിധാരണകളുണ്ട്. വിവാഹശേഷം സെക്‌സ് പോലുള്ള കാരണങ്ങളാല്‍ തടി കൂടുമെന്ന ധാരണ വെച്ചുപുലര്‍ത്തുന്നവരാണ് അധികവും. ഇത് വെറും മിഥ്യാധാരണകളാണ്.

ഭൂരിഭാ​ഗം പോര്‍ക്കും മാനസികമായി സന്തോഷം നല്‍കുന്ന ഒന്നാണ് വിവാഹം. ഇതുമൂലം ശരീരം സന്തോഷം നല്‍കുന്ന ഹോര്‍മോണുകള്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കും. ഈ ഹോര്‍മോണുകള്‍ മൂലം കരള്‍ കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ വലിച്ചെടുക്കും. ഇത് കൂടുതല്‍ കൊഴുപ്പ് ഉല്‍പ്പാദിപ്പിയ്ക്കാന്‍ കാരണമാവുകയും ശരീരം വണ്ണം വെയ്ക്കുകയും ചെയ്യും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിലരെ തടിപ്പിയ്ക്കുന്നതില്‍ സ്‌ട്രെസും ഒരു ഘടകമാണ്. ചിലര്‍ സ്‌ട്രെസ് വന്നാല്‍ തടിയ്ക്കും. ചിലര്‍ മെലിയും. സ്‌ട്രെസ് മൂലം തടിയ്ക്കുന്നതാണ് ശരീര പ്രകൃതമെങ്കില്‍ വിവാഹശേഷമുണ്ടാകുന്ന ചില സ്‌ട്രെസുകളും തടിയ്ക്ക് കാരണമാകാറുണ്ട്. വിവാഹശേഷമുണ്ടാകുന്ന പുതിയ അന്തരീക്ഷവും പരിചയമില്ലാത്ത ആളുകളുമെല്ലാം പല പെണ്‍കുട്ടികള്‍ക്കും സ്‌ട്രെസുണ്ടാക്കും.

വിവാഹത്തിന്റെ ആദ്യനാളുകളില്‍ പുറമേ നിന്നുള്ള ഭക്ഷണവും വിരുന്നുകളും കൂടുതലായിരിക്കും. ഇതും ശരീരത്തില്‍ കൊഴുപ്പടിഞ്ഞ് കൂടുന്നതിനുള്ള ഒരു കാരണമാണ്. സ്ഥിരമായി വ്യായാമ ശീലങ്ങളുണ്ടായിരുന്നവര്‍ വിവാഹത്തിന്റെ ആദ്യ നാളുകളില്‍ അതിന് മുടക്കം വരുത്താറുണ്ട്. ഇതുമൂലവും അപ്രതീക്ഷിതമായി ശരീശഭാരം വര്‍ധിച്ചേക്കാം. പുരുഷന്മാര്‍ക്ക് തടിയും വയറുമെല്ലാം കൂടുമെങ്കിലും ഇത് സ്ത്രീകളെ അപക്ഷിച്ച്‌ കുറവാണെന്ന് പറയാം. പൊതുവേ ഹോര്‍മോണ്‍ മാറ്റങ്ങള്‍ കൂടുതല്‍ വരുന്നത് സ്ത്രീ ശരീരത്തിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക