നടി ഷംന കാസിം വിവാഹിതയാകുന്നു. ജെ ബി എസ് ഗ്രൂപ്പ് കമ്ബനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിജ് ആസിഫാണ് നടിയുടെ വരന്‍. ഇന്‍സ്റ്റഗ്രാമിലൂടെ പ്രതിശ്രുത വരനൊപ്പമുള്ള ചിത്രവും ഷംന പുറത്തുവിട്ടിട്ടുണ്ട്.

‘കുടുംബത്തിന്റെ അനുഗ്രഹത്തോടെ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക്’ എന്ന അടിക്കുറിപ്പോടെയാണ് പ്രതിശ്രുതവരനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. റിമി ടോമി, ശില്‍പ ബാല, പേളി മാണി,പ്രിയങ്ക നായര്‍,ലക്ഷ്മി നക്ഷത്ര, രചന നാരയണന്‍കുട്ടി അടക്കം നിരവധി താരങ്ങള്‍ പോസ്റ്റിന് താഴെ ആശംസയറിയിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കണ്ണൂര്‍ സ്വദേശിനിയാണ് ഷംന കാസിം. മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. അലിഭായ്, കോളേജ് കുമാരന്‍, ചട്ടക്കാരി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തെക്കൂടാത തമിഴ്, തെലുങ്ക് ഭാഷകളിലും സജീവമാണ് താരമിപ്പോള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക