ആലപ്പുഴ: അമ്ബലപ്പുഴയില്‍ 22കാരന്‍ പീഡിപ്പിച്ച വൃദ്ധ മരണമടഞ്ഞു. വീട്ടില്‍ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന 65കാരിയെയാണ് പീഡിപ്പിച്ചത്. സംഭവത്തില്‍ അമ്ബലപ്പുഴ തെക്ക് പഞ്ചായത്തില്‍ ആമയിട നാഗമംഗലം കോളനിയില്‍ താമസിക്കുന്ന അപ്പു എന്ന് വിളിക്കുന്ന സുനീഷിനെ (22) അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച കൊച്ചി തോപ്പുംപടിയില്‍ നിന്നാണ് സുനീഷിനെ പിടികൂടുന്നത്.

കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഒറ്റയ്ക്കു താമസിക്കുകയായിരുന്ന വൃദ്ധയുടെ വീടിന്റെ മതില്‍ ചാടിക്കടന്ന സുനീഷ് വാതിലില്‍ മുട്ടിവിളിക്കുകയായിരുന്നു. വാതില്‍ തുറന്ന വൃദ്ധയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ 65കാരിയെ രാത്രി തന്നെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് ചികിത്സിച്ച നഴ്സിനോടാണ് വൃദ്ധ പീഡനവിവരം ആദ്യം പറയുന്നത്. വിദഗ്ദ ചികിത്സയ്ക്കായി പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് ദിവസത്തെ ചികിത്സയ്ക്കൊടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക