കൊല്ലം: പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. തങ്കശ്ശേരി ബിഷപ്‌സ് ഹൗസിനു സമീപം ആല്‍വിന്‍ എന്ന 19-കാരനാണ് അറസ്റ്റിലായത്. പോക്സോ വകുപ്പ് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പ്രതി രാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചത്.

കഴിഞ്ഞ ദിവസം വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു വ്യക്തമായത്. ഇതോടെ ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് നടത്തിയ കൌണ്‍സിലിങ്ങില്‍ സുഹൃത്തായ പത്തൊമ്ബതുകാരന്‍ തന്നെ പീഡിപ്പിച്ചതായി മൊഴി നല്‍കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക