ഈരാറ്റുപേട്ടയില്‍ യൂത്ത്‌കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തില്‍ ശശി തരൂര്‍ പങ്കെടുക്കും. യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അതേസമയം, പരിപാടിക്കായി തയാറാക്കിയ പ്രചരണ ബോര്‍ഡില്‍ യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബില്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ എന്നിവരുടെ ചിത്രം ഒഴിവാക്കിയിട്ടുണ്ട്.

പോസ്റ്റർ വിവാദമാക്കേണ്ട കാര്യമില്ല: യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പരിപാടി പ്രഖ്യാപിച്ചത്. പ്രാഥമിക പോസ്റ്ററാണ് പരിപാടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിട്ടുള്ളത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ, രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ ഉമ്മൻചാണ്ടി സംഘടനാ ചുമതലയുള്ള ഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കെപിസിസി പ്രസിഡൻറ് കെ സുധാകരൻ മുഖ്യാതിഥി ശശി തരൂർ എന്നിവരുടെ ചിത്രങ്ങൾ പ്രാഥമിക പോസ്റ്ററിൽ ഉൾപ്പെടുത്തി. പരിപാടി നടക്കുന്നത് ഡിസംബർ മൂന്നിനാണ്. വരും ദിവസങ്ങളിൽ സംസ്ഥാന ജില്ലാ നേതൃത്വങ്ങളുടെ ചിത്രം ഉൾപ്പെടുത്തിയ പോസ്റ്ററുകൾ പരിപാടിയുടെ പ്രചാരണ ഭാഗമായി ഇറക്കുന്നതാണ്. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയും ഉമ്മൻചാണ്ടിയുടെ പേര് അതിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നത് നിർഭാഗ്യകരമാണ് – ചിന്റു കുര്യൻ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക