തിരുവനന്തപുരം:മത വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിനെ തിരുവനന്തപുരം എ.ആര്‍ ക്യാമ്ബില്‍ എത്തിച്ചു. അര്‍ദ്ധരാത്രി 12.35 ഓടെയാണ് ഫോര്‍ട് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം പിസി ജോര്‍ജിനെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്.

വഴിയില്‍ ഉടനീളം ബിജെപി പ്രവര്‍ത്തകര്‍ കാത്തുനിന്നു. പിസി ജോര്‍ജിനെ എത്തിച്ച വാഹനത്തിന് നേരെ പുഷ്പവൃഷ്ടിയും നടത്തിയും, മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് ബിജെപി പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്തത്. പിസി ജോര്‍ജിനെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. റിമാന്‍ഡ് ചെയ്യാനാണ് സാധ്യത. വന്‍ പ്രതിഷേധമാണ് ക്യാമ്ബിന് പുറത്ത് അരങ്ങേറുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക