തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സാമ്ബത്തിക പ്രതിസന്ധിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന്റെ കെടുകാര്യസ്ഥതയ്ക്ക് വേണ്ടിയല്ല നികുതി പണം ചെലവഴിക്കേണ്ടതെന്നും വിഷയത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിലപാട് ശരിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തണം എന്ന നിലപാടു തന്നെയാണ് സര്‍ക്കാരിനുളളത്. എന്നാല്‍, അതിന് വേണ്ട നടപടികള്‍ അതാത് സ്ഥാപനങ്ങള്‍ തന്നെ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ എല്ലാകാലത്തും സഹായം നല്‍കും. പക്ഷെ, കെ.എസ്.ആര്‍.ടി.സി കൃത്യമായി നടന്നുപോകാന്‍ ചില പരിഷ്കരണങ്ങള്‍ ആവശ്യമാണ്. അതുമായി ബന്ധപ്പെട്ട് വന്ന സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പൂര്‍ണ്ണമായി നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത് പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. അത് നടപ്പാവുക എന്നതാണ് ഏറ്റവും പ്രധാനം’- മുഖ്യമന്ത്രി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘കെ.എസ്.ആര്‍.ടി.സിയുടെ നിലവിലെ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കിക്കൊണ്ടുളള ഇടപെടലുകളാണ് വേണ്ടത്. അതില്‍ മന്ത്രി ആന്റണി രാജു പറഞ്ഞത് തികച്ചും ശരിയായ കാര്യമാണ്. ഏതെങ്കിലും സ്ഥാപനത്തിന് പൂര്‍ണ്ണമായി സര്‍ക്കാരിന് ശമ്ബളം കൊടുക്കാന്‍ സാധിക്കുമോ? പൊതുമേഖല സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തണം എന്ന നിലപാടു തന്നെയാണ് സര്‍ക്കാരിനും ഉളളത്. എന്നാല്‍, അതിന് വേണ്ട നടപടികള്‍ അതാത് സ്ഥാപനങ്ങള്‍ തന്നെ സ്വീകരിക്കണം’-മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക