2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായി മോദിസര്‍ക്കാര്‍ മെഗാ ക്യാബിനറ്റ് വിപുലീകരണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഭരണഘടനപ്രകാരം കേന്ദ്ര മന്ത്രിസഭയില്‍ 81 അംഗങ്ങള്‍ വരെയാകാം. ഇതിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് മന്ത്രിസഭ വിപുലീകരിക്കാനാണ് എന്‍ഡിഎ പദ്ധതിയിടുന്നത്. നിലവില്‍ 53 മന്ത്രിമാരാണ് മോദി സര്‍ക്കാരിലുള്ളത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍ പലതവണയായി മുന്നണിയിലെ ഉന്നതരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് മന്ത്രിസഭാ വിപുലീകരണത്തിനുള്ള ആലോചനയിലേക്ക് കേന്ദ്രം എത്തിച്ചേര്‍ന്നതെന്നാണ് സൂചന.

കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് മന്ത്രിസഭ വിപുലീകരിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിസഭയിലെ അഴിച്ചുപണി എന്ന തീരുമാനത്തിലേക്ക് കേന്ദ്രം എത്തിച്ചേര്‍ന്നത്. 2024ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പും നേതാക്കളുടെ മനസ്സിലുണ്ട്. അഴിച്ചുപണിയുടെ ഭാഗമായി അധിക വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന പല മന്ത്രിമാരില്‍ നിന്നും വകുപ്പുകള്‍ ഏറ്റെടുത്ത് പുതുമുഖങ്ങള്‍ക്ക് നല്‍കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മന്ത്രിമാരായി പരിഗണിക്കേണ്ടവരുടെ ചുരുക്കപ്പട്ടിക ഇതിനോടകം തന്നെ പാര്‍ട്ടിനേതൃത്വം തയ്യാറാക്കിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ ജ്യോതിരാദിത്യസിന്ധ്യയ്ക്ക് മന്ത്രിസ്ഥാനം നല്‍കിയേക്കുമെന്ന് മുന്‍പ് തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.സിന്ധ്യയെക്കൂടാതെ അസമില്‍ ഹിമന്ത ബിശ്വശര്‍മ്മയ്ക്കായി ഒഴിഞ്ഞുകൊടുത്ത സര്‍ബാനന്ദ സേനാവാല്‍, ബീഹാറില്‍ നിന്നും സുശീല്‍ കുമാര്‍ മോദി എന്നിവരെ പരിഗണിക്കുമെന്നാണ് സൂചന. ചുരുങ്ങിയത് 25 പുതുമുഖങ്ങള്‍ക്കെങ്കിലും അവസരം ലഭിച്ചേക്കും. ഉത്തര്‍ പ്രദേശില്‍ നിന്നും വരുണ്‍ ഗാന്ധിയ്ക്കും മന്ത്രിസ്ഥാനം ലഭിക്കാന്‍ സാധ്യതയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക