കോട്ടയം: ജില്ലയിലെ ഡിവൈ.എസ്.പിമാര്‍ക്ക് സ്ഥലം മാറ്റം. കോട്ടയം അഡീഷണല്‍ എസ്.പി എ.യു സുനില്‍കുമാറിനെ ഇടുക്കിയില്‍ നിയമിച്ചപ്പോള്‍ അവിടെ നിന്ന് എസ്. സുരേഷ് കുമാറിനെ കോട്ടയത്തേയക്ക് മാറ്റി. കോട്ടയം ഡിവൈ.എസ്.പി എം.അനില്‍കുമാര്‍ നെടുമങ്ങാട്ടേയ്‌ക്കു മാറും. കട്ടപ്പന ഡിവൈ.എസ്. പി ജെ.സന്തോഷ് കുമാര്‍ കോട്ടയത്ത് എത്തും.

തൃശൂര്‍ കോ- ഓപ്പറേറ്റീവ് വിജിലന്‍സ് ഡിവൈ.എസ്.പിയായിരുന്ന കെ.എല്‍ സലിമോന്‍ കാഞ്ഞിരപ്പള്ളിയിലും, തൃക്കാക്കര ഡിവൈ.എസ്. പി ആര്‍. ശ്രീകുമാര്‍ ചങ്ങനാശേരിയിലും, എറണാകുളം സെന്‍ട്രലില്‍ നിന്ന് എ.ജെ തോമസ് വൈക്കം സബ് ഡിവിഷനിലും ചുമതലയേല്‍ക്കും.
വൈക്കം ഡിവൈ.എസ്.പി മുഹമ്മദ് റിയാസിനെ മൂവാറ്റുപുഴയിലേയ്ക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരുവനന്തപുരം നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ് .പിയായിരുന്ന ടി.ആര്‍ പ്രദീപ്കുമാറാണ് കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ. എസ്.പി വി.എസ് ദിനരാജിനെ തിരുവനന്തപുരം നര്‍ക്കോട്ടിക് സെല്ലിലേക്കും, കോട്ടയം നര്‍ക്കോട്ടിക്ക് സെല്ലില്‍ നിന്ന് ബി.അനില്‍കുമാറിനെ തിരുവനന്തപുരം ജില്ലാ ക്രൈം ബ്രാഞ്ചിലേയ്ക്കും മാറ്റി. കോട്ടയം ജില്ലാ ക്രൈംബ്രാഞ്ചില്‍ നിന്നും ഷീന്‍ തറയില്‍ തിരുവനന്തപുരം നര്‍ക്കോട്ടിക്ക് സെല്ലിലേയ്ക്കും, കാഞ്ഞിരപ്പള്ളിയില്‍ നിന്നും എന്‍.സി രാജ്‌മോഹന്‍ എറണാകുളം ക്രൈംബ്രാഞ്ചിലേയ്ക്കും മാറി.

ചങ്ങനാശേരിയില്‍ നിന്നും വി.ജെ ജോഫി, പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ചിലേയ്ക്കാണ് സ്ഥലം മാറിയത്. കൊച്ചി കണ്‍ട്രോള്‍ റൂം ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായി എത്തും. കുന്നങ്കുളത്തു നിന്നും അനീഷ് വി. കോരയാണ് കോട്ടയം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. തിരുവനന്തപുരം ക്രൈംബ്രാഞ്ച് മൂന്നാം യൂണിറ്റി ഡിവൈ.എസ്.പി അമ്മിണിക്കുട്ടനാണ് കോട്ടയം ക്രൈംബ്രാഞ്ച് രണ്ടാം യൂണിറ്റ് ഡിവൈ.എസ്.പിയാവുക. കോട്ടയം ക്രൈംബ്രാഞ്ച് മൂന്നാം യൂണിറ്റ് ഡിവൈ.എസ്.പിയായ മധുബാബുവിനെ എറണാകുളം റൂറലിലെ നര്‍ക്കോട്ടിക്ക് സെല്ലിലേയ്ക്കു സ്ഥലം മാറ്റിയിട്ടുണ്ട്. കോട്ടയം ക്രൈംബ്രാഞ്ച് രണ്ടാം യൂണിറ്റില്‍ നിന്ന് സോണി ഉമ്മന്‍ കോശിയെ കൊല്ലം ജില്ലാ ക്രൈംബ്രാഞ്ചിലേയ്ക്കും മാറ്റി. കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എം.എം ജോസിനെയാണ് കോട്ടയം നര്‍ക്കോട്ടിക്ക് സെല്ലില്‍ നിയമിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക