കൊല്ലം: ബസ് സ്റ്റോപ്പില്‍ കിടന്നുറങ്ങുന്നതിനിടെ താഴേക്ക് വീണ് ഭിത്തിക്കും മൈല്‍ കുറ്റിക്കുമിടയില്‍ തലകുടുങ്ങിയ മദ്ധ്യവയസ്കനെ അഗ്നിശമന സേനയെത്തി രക്ഷപ്പെടുത്തി. കുന്നത്തൂര്‍ ഞാങ്കടവ് പാലത്തിന് സമീപമുള്ള ബസ് സ്റ്റോപ്പില്‍ ഇന്നലെ രാവിലെ 6.15ഓടെയായിരുന്നു അപകടം.

ഐവര്‍കാല കിഴക്ക്, ആദിമത്ത്ശേരി സ്വദേശി നടരാജനാണ് (45) അപകടത്തില്‍പ്പെട്ടത്. രക്ഷിക്കാനുള്ള ശ്രമം വിഫലമായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ശാസ്താംകോട്ട അഗ്നിശമന സേനയെ വിവരം അറിയിച്ചു. ഒരുമണിക്കൂറോളം പരിശ്രമിച്ച്‌ ഭിത്തി തകര്‍ത്താണ് പരിക്കേല്‍ക്കാതെ നടരാജനെ രക്ഷിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാസ്താംകോട്ട ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫീസര്‍ മാത്യു കോശിയുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ രതീഷ്, അഭിലാഷ്, മനോജ്, രാജേഷ്, ഡ്രൈവര്‍ ജയപ്രകാശ്, ഹോംഗാര്‍ഡ് ഉണ്ണിക്കൃഷ്ണപിള്ള എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക