മൂന്നാര്‍: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പ്ലസ് ടു വിദ്യാര്‍ഥി കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. മൂന്നാര്‍ ഹൈറേഞ്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും. പ്രണയം നിരസിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണം.

പെണ്‍കുട്ടിയുടെ കഴുത്തില്‍ കുത്തിയശേഷം യുവാവ് സ്വന്തം കഴുത്തില്‍ കുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. യുവാവിനെ മൂന്നാര്‍ ടാറ്റ ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടി കോലഞ്ചേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റ രണ്ടുപേരെയും നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക